ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ച വാഹനം വാങ്ങിയതിന്‍റെ അടിസ്ഥാനത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളില്‍ കസ്റ്റംസ് പരിശോധന നടത്തുന്നത്. വാഹന ഇടപാടില്‍ ഇടനിലക്കാരായിട്ടുള്ളവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്നും വിവരം ശേഖരിച്ചതിന് ശേഷമാണ് നടന്മാരുടെ വീട്ടുകളിലേക്ക് കസ്റ്റംസ് എത്തിയത്.
കസ്റ്റംസ് പ്രവന്‍റീവ് കമ്മീഷണറേറ്റാണ് റെയ്ഡ് നടത്തുന്നത് എന്നാണ് വിവരം. രാജ്യവ്യാപമായി നടക്കുന്ന 'ഓപ്പറേഷന്‍ നുംഖോര്‍' പരിശോധനയുടെ ഭാഗമായാണ് കേരളത്തിലും നടക്കുന്ന റെയ്ഡ്. ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ച വാഹനങ്ങളാണ് നടന്മാര്‍ വാങ്ങിയത്. അത് അഞ്ച് മുതൽ പത്ത് ലക്ഷം രൂപ വരെ വിലയ്ക്കാണ് ഇന്ത്യയിൽ നിന്നുള്ള സംഘം ഭൂട്ടാനില്‍ നിന്നും കാറെത്തിച്ചത്. ഏതാണ്ട് 150 ഓളം വാഹനങ്ങളാണ് തീരുവ ഇല്ലാതെ ഇന്ത്യയിലേക്ക് കടത്തിയതെന്നാണ് വിവരം.

0 Comments