'അടുത്തത് അബു ഷബാബ്'; ഗാസയില്‍ ഇസ്രയേല്‍ 'ചാരന്‍മാരായ' പലസ്തീനികളെ പരസ്യമായി വധിച്ച് ഹമാസ്


 ഇസ്രയേലുമായി സഹകരിക്കുന്നു എന്നാരോപിച്ച് മൂന്നു പലസ്തീന്‍കാരെ പരസ്യമായി വധിച്ച് ഹമാസ്. ഗാസ സിറ്റിയിലെ ഷിഫ ആശുപത്രിക്ക് മുന്നില്‍ വച്ചാണ് ഹമാസ് കൃത്യം നടത്തിയത്. കണ്ണ് മറച്ച്, മുട്ടുകുത്തിച്ച് മൂന്നു പേരെ റോഡില്‍ ഇരുത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നു. 

തോക്കേന്തിയ അഞ്ച് പേരാണ് വധശിക്ഷ നടപ്പാക്കുന്നത്. മൂന്നുപേരെയും തലയുടെ പിൻഭാഗത്താണ് പലതവണ വെടിയുതിർക്കുന്നത്. വെടിവെയ്ക്കുന്നതിന് മുന്‍പ് ജനകൂട്ടം ആര്‍പ്പുവിളിക്കുന്നതും ഹമാസിന്‍റെ സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേന് പിന്തുണ നല്‍കുന്നതും വിഡിയോയിലുണ്ട്. ജോയിന്‍റ് ഓപ്പറേഷന്‍ റൂം ഓഫ് പലസ്തീന്‍ റസിസ്റ്റന്‍സാണ് വധശിക്ഷ നടപ്പാക്കിയതെന്ന് ഹമാസ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Post a Comment

0 Comments