രാഹുൽ മാംങ്കുട്ടത്തിൽ തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് ,പോലീസ് സ്റ്റേഷനിലെ അരോചകവും അ ശ്ലീ ലവുമായ ‘വിനായകൻ ഷോയ്ക്ക് ‘ കിട്ടുന്ന ചില കോണുകളിലെ പിന്തുണ നിങ്ങൾ കാണുന്നുണ്ടോ?
എന്താണ് ആ പിന്തുണയുടെ കാരണം? അയാൾ ദളിതനായതു കൊണ്ടാണോ? ഒരിക്കലും അല്ല.കാരണം അത്തരത്തിൽ എന്നല്ല അതിന്റെ ആയിരത്തിലൊന്ന് പ്രിവ്ലേജ് അംബേദ്ക്കർ തൊട്ട് KR നാരായണൻ വരെയുള്ള വർക്കോ, ദ്രൗപതി മുർമ്മു തൊട്ട് രമ്യ ഹരിദാസ് വരെയുള്ളവർക്കോ കിട്ടിയിട്ടില്ല. ഈ അടുത്തും രമ്യയുടെ നാടൻ പാട്ടിനെ തൊട്ട് അവരുടെ വസ്ത്രത്തെ വരെ കീറിമുറിച്ച് ഓഡിറ്റ് ചെയ്തപ്പോൾ ഇപ്പോൾ,
വിനായകന് വേണ്ടി ഒച്ചവെക്കുന്ന ഏതെങ്കിലും കോണിൽ നിന്ന് ഒരു മൂളലെങ്കിലും കേട്ടിട്ടുണ്ടോ? ഇല്ല….അപ്പോൾ വിനായകന് കിട്ടുന്ന ഇമ്യൂണിറ്റി ദളിതന്റെയല്ല, സഖാവിന്റെയാണ്. സഖാവ് വിനായകന് തെറി പറയാം, ലഹരി ഉപയോഗിച്ച സ്റ്റേഷനിലെത്തി അസഭ്യം പറയാം, സ്ത്രീ വി രുദ്ധത പറയാം എന്തുമാകാം. കാരണം അയാൾക്ക് പാർട്ടി കവചമുണ്ട്. അതു കണ്ട് അടപ്പാടിയിലെ മധു പുറത്തിറങ്ങിയാൽ അതെ പാർട്ടിക്കാർ ആൾക്കൂട്ട കൊ ലപാതകം നടത്തും…. ബല്ലാത്ത പാർട്ടി തന്നെ.!അല്ലെങ്കിൽ തന്നെ ഈ പിന്തുണയ്ക്കുന്നവർ പറഞ്ഞു വെക്കുന്നത് എന്താണ്? ദളിതനായാൽ ബോധമില്ലാതെ തെറി പറയും, അസഭ്യം പറയും എന്നൊക്കെയാണോ?
എത്ര വൃത്തികെട്ട ജാതി ബോധവും ദളിത് വി രുദ്ധതയുമാണ് നിങ്ങളെ കൊണ്ട് അങ്ങനെ ചിന്തിപ്പിക്കുന്നത്.! ബോധമില്ലാതെ തെറി പറയുന്നവരല്ല ഹേ അയ്യങ്കാളിയുടെ അംബേദ്ക്കറുടെ പിന്മുറ….. അങ്ങനെ ചാപ്പ കുത്തി പോളിറ്റ് ബ്യൂറോയിൽ നിന്ന് നിങ്ങൾ മാറ്റി നിർത്തിക്കോ അത് നിങ്ങളുടെ ഇഷ്ടം, അങ്ങനെ പൊതു സമൂഹത്തിൽ നിന്ന് മാറ്റി നിർത്താൻ അനുവദിക്കില്ല അത് ഈ രാജ്യത്തിന്റെ ഇഷ്ടം…. സഖാവ് വിനായകൻ കാണിച്ചത് ശുദ്ധ തോന്നിവാസവും, നിയമ ലംഘവനവുമാണ്. കേസെടുത്ത് ജയിലിലിടണം… മനസ്സിലായോ സാറെ. എന്നാണ് രാഹുൽ മാംങ്കുട്ടത്തിൽ തന്റെ ഫേസ്ബുക്കിൽ കുറിച്ചത് .
ഈ പോസ്റ്റിനു താഴെ പലരും കുറിക്കുന്നത് ഇങ്ങനെയാണ് ,സഖാക്കൾക്ക് മാത്രം ഈ നാട്ടിൽ കിട്ടുന്ന ചില പ്രത്യേക പ്രിവില്യേജുകൾ ഉണ്ട്. മണി ആശാന്റെ നാടൻ പ്രയോഗം വിനായകന്റെ ജാതി,ദളിതൻ എന്നത് ഒന്നിന്റെയും പ്രിവിലേജ് അല്ല…തൊലി കറുപ്പും ദളിതന്റെ മേൽവിലാസവും കൊണ്ട് എന്ത് തോന്നിവാസവും ചെയ്യാം എന്നാണോ…???,ആനക്കൊമ്പ് കേസിൽ ആരും ഇവിടെ ജയിലിൽ പോയില്ല. ഒരു പെണ്ണ് പീ ഡിപ്പിച്ചു എന്ന് പറഞ്ഞിട്ട് ഇവിടെ ആരും ജയിലിൽ പോയില്ല, ഒരു നടിയെ പീ ഡിപ്പിക്കാൻ കൊട്ടേഷൻ കൊടുത്തവനും ജയിലിൽ പോയില്ല കാരണം അവർക്കൊക്കെ പ്രിവിലേജ് ഒണ്ട്. വിനായകന് അത് ഇല്ല. ഇതാണ് റിയാലിറ്റി അതിനെ മറച്ചു പിടിച്ചിട്ട് കാര്യമില്ല .

0 Comments