ഒന്നര ലക്ഷത്തിന്റെ അധികച്ചെലവ്; വിവാഹത്തിന് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഭക്ഷണം നല്‍കാതെ വധു, വിവാദം


 ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടന്ന വിവാഹത്തില്‍ ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട് ഫോട്ടോഗ്രാഫര്‍മാരുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഫോട്ടോഗ്രാഫി ടീമിന് വണ്‍ സ്റ്റാര്‍ റിവ്യൂ നല്‍കി വധു. ഫോട്ടോഗ്രാഫി സ്ഥാപനമായ 'വീ ഡോണ്ട് സേ ചീസ്' ആദ്യം വേദിയില്‍നിന്ന് തന്നെ ഭക്ഷണം കഴിക്കണമെന്ന് നിര്‍ബന്ധം പിടിച്ചുവെന്നും വിവാഹങ്ങള്‍ ചെലവേറിയതാണെന്ന് അവര്‍ മനസിലാക്കണമെന്നും വിവാഹം ആസ്വദിക്കാനല്ല ജോലി ചെയ്യാനാണ് അവര്‍ വന്നതെന്ന് അവര്‍ തിരിച്ചറിയണമെന്നും വധു കുറിച്ചു.


To advertise here, Contact Us

ഫോട്ടോഗ്രാഫര്‍മാരുടെ ടീം വിവാഹവേദിയില്‍നിന്ന് ഭക്ഷണം കഴിക്കാത്തതിന് ഒരു കാരണമായി വധു ചൂണ്ടിക്കാണിച്ചത് ഒന്നര ലക്ഷം രൂപയുടെ അധികച്ചെലവാണ്. ഒരു പ്ലേറ്റ് ഭക്ഷണത്തിന് 6,000 രൂപയില്‍ കൂടുതല്‍ വിലവരുന്ന ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒന്നിലധികം ചടങ്ങുകളിലായി ഏഴോ എട്ടോ അധികം ആളുകള്‍ക്ക് ഭക്ഷണം നല്‍കുന്നത് വലിയ സാമ്പത്തികബാധ്യതയായിരിക്കുമെന്ന് അവര്‍ വിശദീകരിച്ചു.


ന്യൂഡല്‍ഹിയിലെ തിരക്കേറിയ വിവാഹ ചടങ്ങുകളില്‍ ഏഴോ എട്ടോ അധിക അതിഥികളെ ഉള്‍ക്കൊള്ളാന്‍ കഴിയില്ല. പ്രത്യേകിച്ചും ഒരാള്‍ക്ക് 6,000 രൂപയില്‍ കൂടുതല്‍ ചിലവുവരുന്ന ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍. ഭക്ഷണത്തിനും പാനീയങ്ങള്‍ക്കുമായി മാത്രം ഏകദേശം 1.5 ലക്ഷം രൂപയുടെ അധികച്ചെലവുണ്ടാക്കും. ഇത് തികച്ചും യുക്തിക്ക് നിരക്കാത്തതാണെന്നും വധു തന്റെ റിവ്യൂവില്‍ എഴുതി.


എന്നാല്‍ ഇതിന് മറുപടിയുമായി 'വീ ഡോണ്ട് സേ ചീസ്' എന്ന സ്ഥാപനത്തിന്റെ ബിസിനസ് ഹെഡ് റിച്ച ഒബ്‌റോയ് രംഗത്തെത്തി. വിവാഹദിവസങ്ങളില്‍ തങ്ങളുടെ ടീം 12-15 മണിക്കൂറിലധികം തുടര്‍ച്ചയായി ജോലി ചെയ്യുകയാണെന്നും ഭാരമുള്ള ഉപകരണങ്ങള്‍ ചുമന്ന് നിന്നുകൊണ്ടാണ് ജോലിയെടുക്കുന്നതെന്നും വിശ്രമമില്ലാതെ വേദികളിലൂടെ ഓടുകയാണെന്നും അവര്‍ പറഞ്ഞു. വിവാഹത്തിന് അതിഥികള്‍ക്ക് കൊടുക്കുന്നതുപോലെ ഒരു നേരത്തെ ഭക്ഷണമെങ്കിലും തങ്ങള്‍ പ്രതീക്ഷിക്കും. കാരണം പുറത്തുപോയി ഭക്ഷണം കഴിക്കുന്നത് ജോലിയുടെ ഗുണനിവാരത്തെ തന്നെ ബാധിക്കുമെന്നും അവര്‍ പറയുന്നു.

Post a Comment

0 Comments