തട്ടിപ്പിന്‍റെ കേന്ദ്രം ഷിംല റൂറല്‍; ദുല്‍ഖറിന്‍റെയും മമ്മൂട്ടിയുടെയും വീട്ടില്‍ കസ്റ്റംസ്; 11 വാഹനങ്ങള്‍ പിടിച്ചെടുത്തു


 ഭൂട്ടാന്‍ സൈന്യത്തിന്‍റെ വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട്  തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കസ്റ്റംസ് പരിശോധന പുരോഗമിക്കുന്നത്. കൊച്ചിയില്‍ ദുല്‍ഖര്‍ സല്‍മാന്‍റെ രണ്ട് വീടുകളിലും മമ്മൂട്ടിയുടെ വീട്ടിലും കസ്റ്റംസ് എത്തി. അമിത് ചക്കാലയ്ക്കലിന്റെ തൃശൂരിലെ വീട്ടിലാണ് പരിശോധന നടക്കുന്നത്. കോഴിക്കോട് തൊണ്ടയാട് റോഡ് വേയ്സ് കാർ ഷോറൂമിലും മുക്കത്തുമാണ് കസ്റ്റംസ് പരിശോധന. 

കൊച്ചിയില്‍ നടന്‍ മമ്മൂട്ടിയുടേയും മകനും നടനും നിര്‍മ്മാതാവുമായ ദുൽഖറിന്റെയും വീടുകളിലായി മൂന്നിടത്താണ് കസ്റ്റംസ് പരിശോധന നടത്തിയത്.  എളംകുളത്തെയും എളമക്കരയിലെയും ദുല്‍ഖറിന്‍റെ വീട്ടിലും മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ വീട്ടിലുമാണ് പരിശോധന. ഇതില്‍ എളമക്കരയിലെ വീട്ടില്‍ നടത്തിയ പരിശോധന അവസാനിച്ചു എന്നാണ് വിവരം. എളമക്കരയിലെ വീട്ടില്‍ രാവിലെ എട്ട് മണിയോടെ കസ്റ്റംസ്  പരിശോധന ആരംഭിച്ചിരുന്നു. 

Post a Comment

0 Comments