സ്വാതിയും പാർവതിയും ബെസ്റ്റ് ഫ്രണ്ട്സായിരുന്നു, പക്ഷെ...; എത്ര പേർക്ക് അറിയുമെന്നറിയില്ല: സാന്ദ്ര തോമസ്


 അഭിപ്രായങ്ങൾ തുറന്ന് പറയുന്ന നിർമാതാവാണ് സാന്ദ്ര തോമസ്. മലയാള സിനിമാ ലോകത്തെ പ്രബല ശക്തികൾക്കെതിരെ തുറന്ന പോരാട്ടത്തിന് തയ്യാറായിരിക്കുന്ന സാന്ദ്ര ഇന്ന് വിവാദങ്ങളുടെ നടുവിലാണ്. വെല്ലുവിളികൾ നിറഞ്ഞ ഘട്ടത്തിലും സാന്ദ്രയ്ക്ക് വലിയ ജനപിന്തുണയുണ്ട്. സിനിമാ ലോകത്ത് നിരവധി സൗഹൃദങ്ങൾ സാന്ദ്രയ്ക്കുണ്ടായിരുന്നു. വിജയ് ബാബുവുമായുള്ള സൗഹൃദവും സിനിമാ നിർമാണത്തിലെ പങ്കാളിത്തവും പിന്നീടുണ്ടായ തെറ്റിപ്പിരിയലും വലിയ ചർച്ചയായതാണ്.


എന്റെ കഴിഞ്ഞ കാലം ഷംനയോട് പറഞ്ഞതാണ്, ചീത്തപ്പേരുണ്ട്, അതിന് കാരണം; ഷാനിദിന്റെ വാക്കുകൾ

ഇപ്പോഴും ഇവർ തമ്മിൽ അകലമുണ്ട്. തന്റെ പഴയൊരു സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സാന്ദ്ര തോമസ്. നടിമാരായ പാർവതി തിരുവോത്ത്, സ്വാതി റെ‍ഡ്ഡി എന്നിവരുമായുണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ചാണ് സോൾഫുൾ ടോക്സിൽ സംസാരിക്കവെ സാന്ദ്ര തോമസ് പരാമർശിച്ചത്.


Sandra Thomas Parvathy Thiruvothu

സ്വാതിയുടെ കല്യാണത്തിന് ഞങ്ങളെല്ലാവരും കൂ‌ടെ പോയതാണ്. എന്റെ കല്യാണത്തിനും പാർവതി വന്നിരുന്നു. ഞാനും സ്വാതിയും പാർവതിയുമൊക്കെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇപ്പോൾ അല്ല. വർഷങ്ങളായി അവരുമായി കോൺടാക്ടില്ല. ആമേൻ സിനിമയുടെ സമയം മുതൽ സുഹൃത്തുക്കളായിരുന്നു. സ്വാതി വഴിയാണ് പാർവതിയിലേക്ക് വന്നത്. പാർവതിയും സ്വാതിയും ബെസ്റ്റ് ഫ്രണ്ട്സ് ആയിരുന്നു. അത് എല്ലാവർക്കും അറിയുമോ എന്നറിയില്ല. വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു അവർ. സ്വാതി വഴി പാർവതിയുമായി കൂട്ടായി, സാന്ദ്ര തോമസ് പറഞ്ഞതിങ്ങനെ.


മകളുടെ കൂടെ നിഴലായി, ഭർത്താവിനെ കണ്ടില്ല, വിജയുമായുള്ള ബന്ധത്തിലെടുത്ത തീരുമാനം? ഉമ കൃഷ്ണൻ ചർച്ചയിൽ

സുബ്രമണ്യപുരം എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട സ്വാതി റെഡ്ഡി മലയാളത്തിൽ കുറച്ച് സിനിമകളേ ചെയ്തിട്ടുള്ളൂ. മുമ്പ് സ്വാതിക്കൊപ്പമുള്ള ഫോട്ടോകൾ പാർവതി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ടായിരുന്നു. ഇന്ന് സ്വാതിയെ ലെെം ലെറ്റിൽ അധികം കാണാറില്ല. സോഷ്യൽ മീഡിയയിൽ സ്വാതിയുടെ അക്കൗണ്ട് ഇല്ല.

Post a Comment

0 Comments