നീ വന്ന് എന്നെ കാണണം, നിനക്ക് താങ്ങായി ഞാനില്ലേ എന്നാണ് രാഹുല്‍ മറുപടി നല്‍കുന്നത്. ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നും തന്‍റെ അമ്മയെ കണ്ടപ്പോള്‍ കരച്ചില്‍ വന്നെന്നും യുവതി പറയുന്നുണ്ട്
അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസില്‍ പരാതി ലഭിച്ചു. യുവതിയെ ഗര്‍ഭിണിയാക്കി ശേഷം ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചു എന്നാണ് പരാതിയിലുള്ളത്. അഭിഭാഷകന്‍ ഷിന്‍റോ സെബാസ്റ്റ്യനാണ് രാഹുലിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. യുവതിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ സംസാരിക്കുന്ന ഓഡിയോ ക്ലിപ് സഹിതമാണ് പരാതി നല്‍കിയതെന്നാണ് വിവരം. ബാലാവകാശ കമ്മിഷനും പരാതി നല്‍കിയിട്ടുണ്ട്.
ആരോപണങ്ങള്‍ കടുത്തതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചിരുന്നു. കുറ്റം ചെയ്തതിന്‍റെ പേരിലല്ല രാജി വയ്ക്കുന്നതെന്നും ആരും തന്നോട് രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമയത്തെ മാനിച്ച് രാജി വയ്ക്കുകയാണെന്നും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുവനടി തന്‍റെ അടുത്ത സുഹൃത്താണെന്നും അവര്‍ പരാതി പറഞ്ഞത് തനിക്കെതിരെയാണെന്ന് കരുതുന്നില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

0 Comments