മീങ്കൂട്ടാൻ സ്വാദിഷ്ടമായി തയ്യാറാക്കാം; അൽപ്പം ശ്രദ്ധവേണമെന്ന് മാത്രം; പരീക്ഷിക്കാൻ ചില പൊടികൈകൾ ഇതാ….


 ചൂട് ചോറും നല്ല നാടൻ മീങ്കൂട്ടാനും ഇഷ്ടമല്ലാത്തവർ വളരെ ചുരുക്കമാണ്. പല രുചിയിൽ മീങ്കൂട്ടാൻ തയ്യാറാക്കാറുണ്ട്. തേങ്ങയരച്ചും മുളകിട്ടും പീരയായുമൊക്കെ. ഏതായാലും മിക്കവർക്കും പ്രിയമാണ് ഈ വിഭവം. പലനാട്ടിൽ, പലതരത്തിലാണ്  മീൻകറികൾ തയാറാക്കുന്നത്. ഏത് തരത്തിലുള്ളവ ആയാലും ചില പൊടികൈകൾ പരീക്ഷിച്ചാൽ രുചി അടിപൊളിയാക്കാം….

ചില പൊടികൈകൾ ഇതാ…

അലുമിനിയം, സ്റ്റീല്‍, നോണ്‍സ്റ്റിക് പാത്രത്തിന് പകരം മീൻകറി വെയ്‌ക്കാൻ മണ്‍ചട്ടി ഉപയോ​ഗിക്കുക. മണ്‍ചട്ടിയില്‍ മീന്‍കറി തയ്യാറാക്കുന്നതിലൂടെ അതിന് പ്രത്യേക രുചിയും മണവും സ്വാദും ലഭിക്കുന്നു.

മീൻ വിഭവങ്ങൾക്ക് ഉണക്കിപ്പൊടിച്ച മസാലയാണ് നല്ലത്. ഒരിക്കലും പച്ച മസാല ഉപയോഗിക്കരുത്. മഞ്ഞളും മല്ലിയും കുരുമുളകും എല്ലാം വാങ്ങി ഉണക്കിപ്പൊടിച്ച് സൂക്ഷിക്കാവുന്നതാണ്.

കറിയിൽ പച്ചമുളകിന് പകരം കാന്താരി ഉപയോഗിച്ചാൽ അതും സ്വാദ് വർദ്ധിക്കും. വാളൻ പുളിയെക്കാൾ കുടംപുളി കറിക്ക് കൂടുതൽ രുചി പകരും.

 മീൻ കറിയിൽ നാരങ്ങനീര് ചേർക്കുന്നതും ​​ഗുണം ചെയ്യും. മീന്‍കറി തയ്യാറാക്കി വെച്ച ശേഷംകറിവേപ്പിലയും അല്‍പം വെളിച്ചെണ്ണയും മുകളില്‍ തൂവുക. തുടർന്നാണ് നാരങ്ങ നീര് ചേർക്കേണ്ടത്.

Post a Comment

0 Comments