ധനനഷ്ടം... മാനനഷ്ടം..., 1,70,000 രൂപ കടം; നേതൃത്വത്തിന് കത്തുനൽകി യുഡിഎഫ് നേതാവ് രാജിവെച്ചു


 കൊട്ടാരക്കര: എംപിയുടേതുൾപ്പെടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ചെലവഴിച്ച വകയിൽ 1,70,000 രൂപ കടമുണ്ടെന്നും വെള്ളത്തിൽവരച്ച വരപോലെയായി സംഘടനാപ്രവർത്തനമെന്നും കത്തുനൽകി യുഡിഎഫ് നേതാവ് രാജിവെച്ചു. യുഡിഎഫ് കുളക്കട പഞ്ചായത്ത് കമ്മിറ്റി ചെയർമാനും കോൺഗ്രസ് മണ്ഡലം കമ്മിറ്റി അംഗവുമായ പൂവറ്റൂർ സുരേന്ദ്രനാണ് യുഡിഎഫ് നേതൃത്വത്തിനു രാജിക്കത്ത് നൽകിയത്.

To advertise here, Contact Us

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 49,500 രൂപ, പൂവറ്റൂർ സഹകരണബാങ്ക് തിരഞ്ഞെടുപ്പിൽ 66,000, രാപകൽ സമരം നടത്തിയ വകയിൽ 14,500 രൂപ എന്നിങ്ങനെ ബാധ്യതയുള്ള യുഡിഎഫ് ചെയർമാനാണ് രാജിവെക്കുന്നതെന്ന് പ്രത്യേക സൂചനയോടെ കത്തിൽ പറയുന്നു. 10 വർഷം കുളക്കട പഞ്ചായത്തിൽ കേരള കോൺഗ്രസ് (ബി) അംഗമായിരുന്നു സുരേന്ദ്രൻ. കേരള കോൺഗ്രസ് (ബി) സംസ്ഥാന സെക്രട്ടറി ആയിരുന്ന സുരേന്ദ്രൻ പൂവറ്റൂർ കിഴക്ക് വാർഡിൽ മുന്നണികളോട് എതിരിട്ട് ഒറ്റയ്ക്കു മത്സരിച്ചു ജയിച്ചിട്ടുമുണ്ട്.

പാർട്ടി മുന്നണി മാറിയപ്പോൾ കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് സുരേന്ദ്രന് സീറ്റ് നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് സുരേന്ദ്രൻ കോൺഗ്രസിൽ ചേർന്നത്.

ഇക്കുറി പൂവറ്റൂർ കിഴക്ക് വാർഡിൽ മത്സരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും സുരേന്ദ്രൻ പൂർത്തിയാക്കിയെങ്കിലും നേതൃത്വം സീറ്റ് നിഷേധിച്ചു. കേരള കോൺഗ്രസിൽനിന്ന് കോൺഗ്രസിലെത്തിയ മറ്റൊരു നേതാവിന് സീറ്റ് നൽകുകയായിരുന്നു.



Post a Comment

0 Comments