യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ ക്രൂരമായി മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് പിരിച്ചു വിടണമെന്ന് പ്രതിപക്ഷ നേതാവ് . ഇക്കാര്യം ആവശ്യപ്പെട്ട് വി.ഡി.സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്‍കി. കണ്ണില്ലാത്ത ക്രൂരതകാട്ടിയ പൊലീസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കണം. നിലവിലെ ഡിഐജി പൊലീസുകാരെ സംരക്ഷിക്കാന്‍ശ്രമിക്കുന്നുവെന്നും പ്രതിപക്ഷ നേതാവിന്‍റെ കത്തു പറയുന്നു. തീവ്രവാദികള്‍പോലും ചെയ്യാത്ത ക്രൂരതയാണ് പൊലീസുകാര്‍ ഒരുയുവാവിനോടു ചെയ്തത്. ഇത് പൊലീസ് സേനക്കും കേരള സമൂഹത്തിനും ആകെ നാണക്കേടുണ്ടാക്കിയെന്നും കത്തില്‍ പറയുന്നു. അതേസമയം, കുന്നംകുളത്ത് പൊലീസ് കസ്റ്റഡിയില്‍ വളഞ്ഞിട്ട് തല്ലിയ യൂത്ത് കോണ്‍ഗ്രസുകാരനെ പിന്തിരിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തത് ഇരുപതു ലക്ഷം രൂപ. ക്രൂരമായി മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ വീട്ടിലേക്കും പ്രതിഷേധം വ്യാപിപ്പിച്ചു.


 തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലേക്ക് കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് ക്ഷണം. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് സുരേഷ് ഗോപിയുടെ വീട്ടിലെത്തിയാണ് ക്ഷണിച്ചത്. പരിപാടിയില്‍ സുരേഷ് ഗോപി പങ്കെടുക്കുമെന്ന് കരുതുന്നതായി ദേവസ്വം ബോര്‍ഡ് അധികൃതര്‍ പ്രതികരിച്ചു. പരമാവധി സമവായമുണ്ടാക്കി പരിപാടി നല്ല നിലയില്‍ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് ക്ഷണം.

ഈ മാസം 20നാണ് സര്‍ക്കാര്‍ നടത്തുന്ന ആഗോള അയ്യപ്പ സംഗമം പമ്പാ തീരത്ത് നടക്കുന്നത്. ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് ആഗോള അയ്യപ്പസംഗമം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകന്‍. കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, കേരളത്തിലെ കേന്ദ്ര മന്ത്രിമാര്‍ അടക്കം പങ്കെടുക്കുമെന്നാണ് വിവരം.

Post a Comment

0 Comments