സുജിത്തിനെ മര്‍ദിച്ച പൊലീസുകാരെ പുറത്താക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്


 യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ ക്രൂരമായി മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് പിരിച്ചു വിടണമെന്ന് പ്രതിപക്ഷ നേതാവ് . ഇക്കാര്യം ആവശ്യപ്പെട്ട് വി.ഡി.സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്‍കി. കണ്ണില്ലാത്ത ക്രൂരതകാട്ടിയ പൊലീസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കണം. 

നിലവിലെ ഡിഐജി പൊലീസുകാരെ സംരക്ഷിക്കാന്‍ശ്രമിക്കുന്നുവെന്നും പ്രതിപക്ഷ നേതാവിന്‍റെ കത്തു പറയുന്നു. തീവ്രവാദികള്‍പോലും ചെയ്യാത്ത ക്രൂരതയാണ് പൊലീസുകാര്‍ ഒരുയുവാവിനോടു ചെയ്തത്. ഇത് പൊലീസ് സേനക്കും കേരള സമൂഹത്തിനും ആകെ നാണക്കേടുണ്ടാക്കിയെന്നും കത്തില്‍ പറയുന്നു.

അതേസമയം, കുന്നംകുളത്ത് പൊലീസ് കസ്റ്റഡിയില്‍ വളഞ്ഞിട്ട് തല്ലിയ യൂത്ത് കോണ്‍ഗ്രസുകാരനെ പിന്തിരിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തത് ഇരുപതു ലക്ഷം രൂപ. ക്രൂരമായി മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ വീട്ടിലേക്കും പ്രതിഷേധം വ്യാപിപ്പിച്ചു. 

Post a Comment

0 Comments