കോഴിക്കോട് തലക്കുളത്തൂരില്‍ ലൈഫ് പദ്ധതിയില്‍ തുക അനുവദിച്ചിട്ടും മുടന്തന്‍ ന്യായീകരണങ്ങള്‍ പറഞ്ഞ് നിര്‍മാണ അനുമതി നിഷേധിച്ച ബാബുരാജിനും കുടുംബത്തിനും വീടായി. കേന്ദ്രമന്ത്രി സുരേഷ്ഗോപിയും സേവാഭാരതിയും ചേര്‍ന്നാണ് വീട് നിര്‍മിച്ചു നല്‍കിയത്.
ഒരു വര്‍ഷം മുന്‍പ് എലിശല്യമുള്ള ചോര്‍ന്നൊലിക്കുന്ന ടാര്‍പ്പോളിന്‍ വലിച്ചുകെട്ടിയ ഒറ്റമുറി ഷെഡ്ഡിലായിരുന്നു ഇവരുടെ ജീവിതം...ഉറുമ്പ് ശല്യത്തെത്തുടര്‍ന്ന് തുണി വിരിച്ചു കെട്ടി അന്തിയുറങ്ങേണ്ട അവസ്ഥ. ഇന്ന് ബാബുരാജും, ഷൈനിയും രണ്ട് പെണ്‍മക്കളുമടങ്ങുന്ന കുടുംബം സ്വപ്ന വീട്ടിലേക്ക് താമസം മാറിയിരിക്കുന്നു. ഇനി സന്തോഷത്തോടെ ഈ തണലില്‍ കഴിയാം.
മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് സേവാഭാരതിയും സുരേഷ് ഗോപി എംപിയും ചേര്‍ന്നാണ് വീട് നിര്‍മാണം പൂര്‍ത്തിയാക്കിയത്. സി സദാനന്ദന്‍ എം പി വീടിന്‍റെ താക്കോല്‍ ദാനം നിര്‍വഹിച്ചു. ഭൂമിയുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളാണ് കൂലിപ്പണിക്കാരനായ ബാബുരാജിന് വീടെന്ന സ്വപ്നത്തിലേക്കെത്താന്‍ തടസമായത്.

0 Comments