പാലക്കാട്: ആരോപണവിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് വേണ്ടി പാര്‍ട്ടിക്കുള്ളില്‍ പടയൊരുങ്ങുന്നു. സംസ്ഥാന നേതൃത്വം മാങ്കൂട്ടത്തിലിനെ മാറ്റി നിര്‍ത്തുമ്പോള്‍ അണികളേയും അനുഭാവികളെയും മുന്നില്‍ നിര്‍ത്തി രാഹുലിന് വേണ്ടി ചരടു വലിക്കാന്‍ ഒരുങ്ങുകയാണ് പാര്‍ട്ടിയിലെ ചില ഉന്നത നേതാക്കള്‍. രാഹുലിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുകയാണ് ലക്ഷ്യം. പാലക്കാട്ടേക്ക് അടുത്ത ദിവസം മാങ്കൂട്ടത്തില്‍ എത്തിയേക്കും. അങ്ങനെ എങ്കില്‍ മാങ്കൂട്ടത്തലിനെ എങ്ങനെ സംരക്ഷിച്ചു നിര്‍ത്തണമെന്ന കാര്യത്തിലു പാളയത്തില്‍ പടയൊരുങ്ങുന്നുണ്ട്.
പാലക്കാട് മണ്ഡലസന്ദര്‍ശനം ആസന്നമായതോടെ 'എംഎല്‍എയ്ക്ക് സുരക്ഷ' എന്നപേരിലാണ് കോണ്‍ഗ്രസില്‍ പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും കൂട്ടായ്മ സജീവമാകുന്നു. രാഹുലിന്റെ ക്തിതെളിയിക്കുന്ന സ്വീകരണമൊരുക്കാനുള്ള ആലോചനകളും സജീവമാണ്. ഇതിന് പിന്നില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ തന്നെ ചില ഉന്നത നേതാക്കളാണ് രാഹുലിന് വേണ്ടി ചരടു വലിക്കുന്നതെന്നാണ് സൂചന. പാലക്കാട്ടെ തന്നെ ചില കുട്ടി നേതാക്കളെയാണ് ഇതിന് മുന്നില്‍ നില്‍ക്കുന്നത്.
0 Comments