സോഷ്യൽ മീഡിയയിലെ താരമായ ദിയ കൃഷ്ണ എന്ത് ചെയ്താലും ചർച്ചയാകാറുണ്ട്. മിക്കപ്പോഴും വിവാദങ്ങൾ ദിയയെ തേടിയെത്താറുമുണ്ട്. വ്ലോഗുകളിലെ ചില പരാമർശങ്ങൾ, കമന്റുകൾ തുടങ്ങിയവയാണ് ദിയക്ക് എപ്പോഴും വിനയാകാറ്. നിരവധി ഇൻഫ്ലുവൻസേർസ് ദിയക്കെതിരെ സംസാരിച്ച സാഹചര്യവുമുണ്ട്. എന്നാൽ ഗർഭിണിയായ ശേഷവും കുഞ്ഞ് പിറന്ന ശേഷവും എല്ലാം മാറി. ദിയയുടെ ജനപ്രീതി കൂടി. പ്രത്യേകിച്ചും കുഞ്ഞ് പിറന്ന ശേഷം. ദിയയുടെ ഡെലിവറി വ്ലോഗ് കേരളമൊട്ടാകെ ചർച്ചയായി. ദിയയുടെയും കുടുംബത്തിന്റെയും ഐക്യവും ആരാധകർ ചൂണ്ടിക്കാട്ടി.
എന്നാൽ കുഞ്ഞ് പിറന്ന് ഒരു മാസം പിന്നിടവെ ദിയ വീണ്ടും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ നേരിടുകയാണ്. കഴിഞ്ഞ ദിവസം കുഞ്ഞിനെയും കൊണ്ട് തിയേറ്ററിൽ സിനിമ കാണാൻ പോയ വ്ലോഗ് ദിയ പങ്കുവെച്ചിരുന്നു. പിന്നാലെ വ്യാപകമായി വിമർശനം വന്നു. ഒരു മാസം പ്രായമുള്ള കുഞ്ഞിനെ തിയറ്ററിൽ കൊണ്ട് പോയത് തെറ്റാണെന്നും വലിയ ശബ്ദം കേൾക്കുന്നത് കുഞ്ഞിന്റെ ചെവിയെ ബാധിക്കുമെന്നും പലരും ചൂണ്ടിക്കാട്ടി. കമന്റ് ബോക്സിൽ ഇക്കാര്യം പറഞ്ഞ് നിരവധി കമന്റുകൾ വന്നു.
ഇപ്പോൾ ഈ വീഡിയോ ദിയയുടെ യൂട്യൂബ് ചാനലിൽ കാണാനില്ല. വീഡിയോ നീക്കം ചെയ്തിരിക്കുന്നു. ദിയ തന്നെ നീക്കം ചെയ്തതോ അല്ലെങ്കിൽ തുടരെ റിപ്പോർട്ട് അടിച്ചത് കാരണം യൂട്യൂബ് നീക്കിയതോ ആയിരിക്കാമെന്നാണ് സോഷ്യൽ മീഡിയയിലെ അഭിപ്രായങ്ങൾ.
വീഡിയോ സ്വയം നീക്കം ചെയ്തതാണെന്ന് ദിയ കൃഷ്ണ പറഞ്ഞേക്കാം. എന്നാൽ സത്യമതല്ലെന്നും നിരവധി പേർ വീഡിയോ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും നെറ്റിസൺസ് പറയുന്നു. ഒരു മാസം പ്രായമുള്ള കുഞ്ഞിനെ പലരും പുറത്തേക്കേ കൊണ്ട് പോകാറില്ല. എന്നാൽ ദിയ കുഞ്ഞുമായി വലിയ ശബ്ദ കോലാഹങ്ങളും ലെെറ്റുമുണ്ടാകുന്ന തിയേറ്ററിലേക്ക് കൊണ്ട് പോയിരിക്കും. ഇത് തടയാൻ ദിയയുടെ വീട്ടുകാർക്ക് പോലും പറ്റിയില്ലേ എന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന ചോദ്യങ്ങൾ.

0 Comments