ഫില്ലറുകൾ കാരണമോ? കല്യാണിയുടെ മുഖത്ത് മാറ്റം? താരപുത്രിയെക്കുറിച്ച് ചർച്ച



 യുവനിരയിലെ ശ്രദ്ധേയയാണ് നടി കല്യാണി പ്രിയ​ദർശൻ. സംവിധായകൻ പ്രിയദ​ർശന്റെയും നടി ലിസിയുടെയും മകളായ കല്യാണിക്ക് സിനിമാ രം​ഗത്തേക്ക് കടന്ന് വരിക എളുപ്പമായിരുന്നു. ആരാധകരും ഹേറ്റേഴ്സും ഒരുപോലെയുള്ള നടിയാണ് കല്യാണി. നെപ്പോട്ടിസത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കല്യാണിയുടെ കരിയർ ​ഗ്രാഫ് എന്നാണ് വിമർശകർ പറയാറ്. ഇതുവരെ ഒരു സിനിമയിലും എടുത്ത് പറയത്തക്ക പെർഫോമൻസ് കല്യാണി കാഴ്ച വെച്ചിട്ടില്ല. ചില സിനിമകളിലെ അഭിനയം വളരെ മോശവുമായിരുന്നു. എന്നാൽ ഇപ്പോഴും വലിയ പ്രൊജക്ടുകൾ കല്യാണിക്ക് ലഭിക്കുന്നു എന്നാണ് വിമർശകർ വാദിക്കുന്നത്.

അതേസമയം കരിയറിനോടുള്ള ആത്മാർത്ഥതയും സ്ക്രീൻ പ്രസൻസുമാണ് കല്യാണിക്ക് കരിയറിൽ തുണയാകുന്നതെന്നാണ് ആരാധകർ പറയുന്നത്. ക്യൂട്ട് ​ഗേൾ ഇമേജിൽ ആരാധക മനസിൽ ഇടം നേ‌ടിയ നടിയാണ് കല്യാണി. ലോക: ചാപ്റ്റർ വൺ ആണ് കല്യാണിയുടെ പുതിയ സിനിമ. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി കല്യാണി അഭിമുഖങ്ങൾ നൽകുന്നുണ്ട്.

കല്യാണിയുടെ പുതിയ അഭിമുഖങ്ങൾ കണ്ട പലരും നടിക്ക് മുഖത്ത് വന്ന മാറ്റങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. മുഖത്ത് വണ്ണം വെച്ചത് പോലെയുണ്ടെന്ന് ഇവർ പറയുന്നു. പല വാ​ദങ്ങളാണ് ഇതേക്കുറിച്ച് വരുന്നത്. കല്യാണി മുഖത്ത് കോസ്മെറ്റിക് സർജറികൾ ചെയ്തെന്ന വാദം നേരത്തെയുണ്ട്. ഇതുമായാണ് മാറ്റത്തെ പലരും കണക്ട് ചെയ്യുന്നത്. ഫില്ലറുകളുടെയും മറ്റും സെെഡ് എഫക്ട് ആണിതെന്ന് ചില കമന്റുകളുണ്ട്.

എന്നാൽ അൽപ്പം വണ്ണം കൂടിയത് കൊണ്ട് മാത്രം തോന്നുന്ന മാറ്റമായിരിക്കാം ഇതെന്നും വാദമുണ്ട്. കല്യാണി പ്രിയ​​ദർശന്റെ ഫിസിക്കൽ ട്രാൻസ്ഫൊർമേഷൻ ഏവർക്കും പ്രചോദനമായതാണ്. കുട്ടിക്കാലത്തും ടീനേജിലും നല്ല വണ്ണമുണ്ടായിരുന്നയാളാണ് കല്യാണി പ്രിയ​​ദർശൻ. അക്കാലത്ത് തന്നെ തടിച്ചി എന്ന് വിളിച്ച് പലരും കളിയാക്കിയിരുന്നെന്ന് ഒരിക്കൽ പറയുകയുണ്ടായി. സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ വളരെ തടിച്ച കു‌ട്ടിയായിരുന്നു. ഫ്രണ്ട്സൊക്കെ എന്നെ കളിയാക്കുമായിരുന്നു. ഒരിക്കൽ ഞാൻ സൂപ്പർമോഡലായി മാറുമെന്ന് അവരോട് വെറുതെ പറയുമായിരുന്നു. കല്യാണി പ്രിയദർശന്റെ വാക്കുകളിങ്ങനെ.

ഓണം റിലീസായി പ്രേക്ഷകരിലേക്ക് എത്തുകയാണ് കല്യാണിയുടെ പുതിയ ചിത്രം ലോക ചാപ്റ്റർ വൺ ചന്ദ്ര. ഇന്ത്യൻ സിനിമയിൽ ആദ്യമായി ഒരു വനിത സൂപ്പർഹീറോയെ അവതരിപ്പിക്കുന്ന സിനിമയാണ് ലോക. നസ്ലിൻ ആണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും ലോകയിൽ അഭിനയിക്കുന്നുണ്ട്. ലോക സിനിമാറ്റിക് യൂണിവേഴ്സിന്റെ ആദ്യ ഭാ​ഗമാണ് ചന്ദ്ര. കല്യാണി ഇതുവരെ ചെയ്ത സിനിമകളിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ലോകയിലെ നായികാ വേഷമെന്നാണ് സൂചന.

Post a Comment

0 Comments