'എങ്കിൽ വീട്ടിലെ മുറി തെരുവുനായ്ക്കൾക്ക് തുറന്നുകൊടുക്ക്'; നായപ്രേമികളെ വെല്ലുവിളിച്ച് രാംഗോപാൽവർമ


 തെരുവുനായ വിഷയത്തില്‍ നായപ്രേമികളെ വിടാതെ ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ. 'നിങ്ങള്‍ നായകള്‍ക്ക് വേണ്ടി കരയുന്നു, എന്നാല്‍ മരിച്ച മനുഷ്യര്‍ക്ക് വേണ്ടി കരയുന്നില്ല' എന്നാണ് കഴിഞ്ഞദിവസം അദ്ദേഹം പറഞ്ഞത്. ഇപ്പോഴിതാ നായപ്രേമികളെ നേരിട്ട് വെല്ലുവിളിക്കുകയാണ് രാംഗോപാല്‍ വര്‍മ. തെരുവുനായ്ക്കളോട് അത്ര സ്‌നേഹമാണെങ്കില്‍ വീട്ടിലെ അതിഥികള്‍ക്കായുള്ള മുറി അവര്‍ക്ക് തുറന്നുകൊടുക്കാനാണ് വര്‍മയുടെ വെല്ലുവിളി.

To advertise here, Contact Us

'മാന്ത്രികവടിയെന്ന പോലെയാണ് 'നായ്ക്കളെ മാറ്റിപ്പാര്‍പ്പിക്കൂ, നായ്ക്കളെ മാറ്റിപ്പാര്‍പ്പിക്കൂ' എന്ന് എല്ലാവരും പറയുന്നത്. എന്നാല്‍ മാറ്റിപ്പാര്‍പ്പിക്കുക എന്നത് ഒരു തെരുവില്‍ നിന്ന് മറ്റൊരു തെരുവിലേക്ക് കൊണ്ടുപോയി തള്ളുന്നതിനെ പറയുന്ന മാന്യമായ വാക്കാണ്. ഒരു പ്രദേശത്ത് നിന്ന് നായ്ക്കളെ പൂര്‍ണമായും ഒഴിപ്പിച്ചാല്‍ ആ ശൂന്യസ്ഥലം മറ്റിടങ്ങളിലെ നായ്ക്കളെ വലിച്ചടുപ്പിക്കും. ചിലപ്പോള്‍ അവ മുമ്പത്തേതിനേക്കാള്‍ മോശം നായ്ക്കളാകും.' -രാംഗോപാല്‍ വര്‍മ എക്‌സില്‍ കുറിച്ചു.

Post a Comment

0 Comments