യാത്ര AC കോച്ചിൽ, ലക്ഷ്യം വയോധികർ; കോഴിക്കോട് അരക്കോടി വിലവരുന്ന ആഭരണങ്ങൾ കവർന്ന പ്രതികൾ പിടിയിൽ


 കോഴിക്കോട്: ട്രെയിൻ യാത്രക്കാരുടെ സ്വർണം കവർന്ന കേസിലെ പ്രതികൾ പിടിയിൽ. ഹരിയാണ സ്വദേശികളായ നാലുപേരാണ് പിടിയിലായത്. ചെന്നൈ - മംഗലാപുരം ട്രെയിനിൽ വെച്ച് 50 ലക്ഷം രൂപ വിലവരുന്ന ഡയമണ്ട്- സ്വർണാഭരണങ്ങളാണ് ഇവർ കവർന്നത്.

To advertise here, Contact Us

ഹരിയാണ സ്വദേശികളായ രാജേഷ്, ദിൽബാഗ്, മനോജ്, കുമാർ, ജിതേന്ദ്രർ എന്നിവരാണ് പിടിയിലായത്. ഹരിയാണയിലെ സ്വാസി നഗറിൽ നിന്നുള്ളവരാണ് മോഷ്ടാക്കളെന്നാണ് വിവരം. ഇവർ നേരത്തെ കേരളത്തിൽ എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. വൈകുന്നേരത്തോടെയാണ് ഇവർ അറസ്റ്റിലാകുന്നത്.

കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ചെന്നൈയിൽ താമസമാക്കിയ കൊയിലാണ്ടി സ്വദേശികളുടെ സ്വർണമാണ് കവർന്നത്. കൊയിലാണ്ടിയിൽ ഇറങ്ങുന്നതിന് മുമ്പായാണ് സ്വർണം കവർന്നത്. ആർപിഎഫിന്റെയും പോലീസിന്റെയും സംയുക്താന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

നാലുപേരും ഹരിയാണ സ്വദേശികളാണ്. വലിയൊരു സംഘം ഇവരുടെ പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. ട്രെയിനുകൾ കേന്ദ്രീകരിച്ച് മാത്രം മോഷണം നടത്തുന്നവരാണ് ഇവർ. നേരത്തെ തന്നെ റിസർവ് ചെയ്ത എസി കോച്ചുകളായിരിക്കും ഇവരുടെ യാത്ര. വിഐപി യാത്രക്കാർ ഈ കോച്ചിലായിരിക്കും എന്നതിനാലാണ് സംഘം ഇത്തരത്തിലുള്ള ഓപ്പറേഷൻ രീതി പിന്തുടരുന്നതെന്നാണ് വിവരം.

വയസായ ആളുകളെയാണ് ലക്ഷ്യം വെക്കുന്നത്. ഇറങ്ങാൻ നേരം, ബാഗുകളൊക്കെ എടുത്ത് കൊടുക്കാനെന്ന മട്ടിലാണ് ഇവർ കവർച്ച നടത്തുന്നത്. ബ്ലെയിഡ് പോലുള്ള ചെറു ആയുധം ഉപയോഗിച്ച് ബാഗ് കീറിയ ശേഷമാണ് അകത്തുള്ള വിലപിടിപ്പുള്ള സാധനങ്ങൾ എടുക്കുക. നിമിഷ നേരം കൊണ്ട് കവർച്ച നടത്തുന്ന രീതിയായിരുന്നു ഇവർ സ്വീകരിച്ചിരുന്നത്. ഇവരുടെ കൈയിൽ മെറ്റൽ ഡിറ്റക്ടർ അടക്കമുള്ള ഏതെങ്കിലും തരത്തിള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

'കൊയിലാണ്ടിയിൽ വെച്ച് ബാഗ് എടുത്തുകൊടുക്കാൻ വേണ്ടി സഹായിച്ചതാണ്. ആ സമയത്ത് ടൂൾവെച്ച് സിബ് അകത്തി മുകളിലുള്ള ബാഗ് എടുക്കുകയായിരുന്നു. മദ്രാസിലുള്ള മലയാളി കുടുംബമാണ്. കല്യാണത്തിൽ പങ്കെടുക്കാനായാണ് അവർ ഇവിടെ എത്തിയതെന്ന് പോലീസ് പറഞ്ഞു. പല തീവണ്ടികളിലും സീറ്റ് റിസർവ് ചെയ്താണ് ഇവരുടെ ഓപ്പറേഷൻ. ഓപ്പറേഷൻ വിജയിച്ചാൽ ഫ്ലൈറ്റിലോ തൊട്ടടുത്ത ട്രെയിനോ കയറി തിരികെ പോവുകയായിരുന്നു പതിവ്'- പോലീസ് വ്യക്തമാക്കി.

Post a Comment

0 Comments