കോഴിക്കോട്: വന്‍ കള്ളനോട്ട് ശേഖരം പിടികൂടി ഫറോക്ക് പോലീസ്. 500 രൂപയുടെ 57 നോട്ടുകളും നോട്ട് അടിച്ചുവച്ച 30 പേപ്പര്‍ ഷീറ്റുകളും പ്രിന്ററും പോലീസ് കണ്ടെടുത്തു. സംഭവത്തില്‍ രാമനാട്ടുകര സ്വദേശി ദിജിന്‍, കൊണ്ടോട്ടി സ്വദേശി അതുല്‍ കൃഷ്ണ, അരീക്കോട് സ്വദേശികളായ അംജത്ഷാ, അഫ്‌നാന്‍, മുക്കം സ്വദേശി സാരംഗ് എന്നിവരെ അറസ്റ്റ്‌ചെയ്തു.
രാമനാട്ടുകര, കൊണ്ടോട്ടി, അരീക്കോട്, മുക്കം എന്നിവിടങ്ങളില്‍ പ്രതികളുടെ വീടുകളില്‍ നടത്തിയ പരിശോധനയിലാണ് നോട്ടുകള്‍ കണ്ടെടുത്തത്. രാമനാട്ടുകര സ്വദേശി ദിജിന്റെ വീട്ടില്‍നിന്നാണ് ആദ്യം 500 രൂപയുടെ 35 നോട്ടുകള്‍ കണ്ടെടുത്തത്. ഫറോക്ക് പോലീസാണ് കള്ളനോട്ട് പിടികൂടി പ്രതികളെ അറസ്റ്റ് ചെയ്തത്. പിടിയിലായ അംജതും അഫ്‌നാനും ബിരുദ വിദ്യാര്‍ഥികളാണ്.

0 Comments