അനുമോൾ നിങ്ങൾക്ക് നാണമുണ്ടോ?, ഞങ്ങൾ ആരും കാണാത്തൊരു കാര്യം അനുമോൾ എങ്ങനെ കണ്ടു?; ലാലേട്ടൻ‌ ഓൺ ഫയർ!


 ബിബി പ്രേക്ഷകർക്ക് കാത്തിരുന്ന വീക്കെന്റ് എപ്പിസോഡിന്റെ സ്ട്രീമിങ് തുടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. കഴിഞ്ഞ ആഴ്ച ബിബി ഹൗസ് സംഭവ ബഹുലമായിരുന്നു. വൈൽഡ് കാർഡുകൾ ഹൗസിലേക്ക് എത്തിയത് മുതൽ അടിയും വഴക്കും കടിയും അടക്കം നിരവധി സംഭവങ്ങൾ ഹൗസിൽ നടന്നു. അതിൽ ഏറ്റവും കൂടുതൽ ഹൗസിന് അകത്തും പുറത്ത് ഒരുപോലെ ചർച്ചയായ ഒരു വിഷയം ആര്യനും ജിസേലും ചുംബിക്കുന്നത് താൻ കണ്ടുവെന്ന് അനുമോൾ വെളിപ്പെടുത്തിയതാണ്.

ഇരുവരും ഒരുമിച്ച് കിടക്കുന്നത് തന്റെ കട്ടിലിൽ നിന്നും നോക്കിയാൽ വ്യക്തമായി കാണാമെന്നും ഒരു ദിവസം താൻ ഉറക്കം നടിച്ച് കിടന്ന് നോക്കിയപ്പോൾ ആര്യനും ജിസേലും ചുംബിക്കുന്നത് താൻ കണ്ടുവെന്നുമാണ് അനു പറഞ്ഞത്. പല തവണ പുറത്ത് പറയണമെന്ന് കരുതിയതാണെന്നും ആര്യന്റേയും ജിസേലിന്റെയും ഭാവി ഓർത്താണ് താൻ പറയാതിരുന്നതെന്നുമാണ് അനുമോൾ ഹൗസ് മേറ്റ്സിനോട് പറഞ്ഞത്.


Bigg Boss Malayalam

Photo Credit: Asianet / Youtube

മാത്രമല്ല ഹൗസ്മേറ്റ്സ് വിശ്വാസമായില്ലെന്ന് പറഞ്ഞപ്പോൾ വൈൽഡ് കാർഡ് എൻട്രിയായ മസ്താനിയെ കൂട്ടുപിടിച്ച് ലൈവായി കണ്ടുവെന്ന് പറയുന്ന രം​ഗങ്ങൾ അനുമോൾ വീണ്ടും അനുകരിച്ച് കാണിക്കുകയും ചെയ്തിരുന്നു. അന്ന് അക്ബർ ഒഴികെ മറ്റെല്ലാവരും അനുവിനെ സംഭവങ്ങൾ അനുകരിച്ച് കാണിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. അതിൽ പ്രധാനി ജിഷിൻ മോഹനായിരുന്നു.


അനുവിന്റെ വെളിപ്പെടുത്തലിനുശേഷം മാനസീകമായി തകർന്ന ആര്യനും ജിസേലും സംഭവത്തിൽ എന്തെങ്കിലും നപടിയുണ്ടാകണമെന്ന് ബി​ഗ് ബോസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ സംഭവത്തിനുശേഷം വലിയ രീതിയിൽ വിമർശനമാണ് അനുവിന് എതിരെ പ്രേക്ഷകരിൽ നിന്നും ഉയർന്നത്. മാത്രമല്ല മോ​ഹൻലാൽ ഇക്കാര്യം ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.


നീ ഒന്ന് കണ്ണ് തുറക്കൂ ഇനിയും കാത്തിരിക്കാൻ വയ്യാ; രാജേഷിനെ ഉണർത്താൻ ശബ്ദ സന്ദേശം അയച്ചവരിൽ ലാലേട്ടനും!

പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. ഈ ആഴ്ച ഹൗസ്മേറ്റ്സിനെ കണ്ടശേഷം ലാലേട്ടൻ ആദ്യം ചെയ്തത് ആര്യൻ-ജിസേൽ-അനുമോൾ വിഷയത്തെ കുറിച്ച് ചോദിക്കുകയാണെന്നാണ് പുതിയ പ്രമോ കാണുമ്പോൾ മനസിലാവുന്നത്. ദേഷ്യത്തോടെയാണ് മോഹൻലാൽ സ്റ്റേജിലേക്ക് വന്നത് തന്നെ. ആദ്യം എടുത്ത് കുടഞ്ഞത് അനുവിനെ തന്നെയാണ്. അനുമോൾ നിങ്ങൾക്ക് നാണമുണ്ടോ?.


എന്തൊക്കെയാണ് കാണിക്കുന്നത്?. ഇതൊരു ഷോയല്ലേ?. ഞങ്ങൾക്ക് ഒരു റെപ്യൂട്ടേഷനില്ലേ?. ഞങ്ങൾ ആരും കാണാത്തൊരു കാര്യം അനുമോൾ എങ്ങനെയാണ് കാണുന്നത് എന്നാണ് ലാലേട്ടൻ അനുമോളോട് ചോദിച്ചത്. എനിക്ക് അറിയില്ലെന്നായിരുന്നു അനുവിന്റെ മറുപടി. തോന്നിവാസം പറഞ്ഞിട്ട് എങ്ങനെയാണ് അറിയില്ലെന്ന് പറയുന്നതെന്ന് മോഹൻലാൽ തിരികെ ചോദിച്ചു.


Bigg Boss Malayalam

Photo Credit: Asianet / Youtube

അനുമോൾക്ക് മാത്രമല്ല എല്ലാത്തിനും ഒപ്പം നിന്ന ജിഷിനേയും മസ്താനിയേയും ലാലേട്ടൻ തൂക്കി. ജിഷിൻ... നിങ്ങൾ എന്തിനാണ് വന്നിരിക്കുന്നത് ഇവിടെ? എന്നാണ് ചോദിച്ചത്. മറ്റുള്ളവരെ നോക്കണ്ട. എന്നെ നോക്കി സംസാരിക്കണമെന്നാണ് മസ്താനിയോട് പറഞ്ഞത്. മൂന്നുപേർക്കും കർശനമായ വാണിങ്ങോ തക്കതായ ശിക്ഷയോ മോഹൻലാൽ നൽകാനുള്ള സാധ്യതയുണ്ടെന്നാണ് പുതിയ പ്രമോയിൽ നിന്നും വ്യക്തമാകുന്നത്.


പുതിയ പ്രമോയും ലാലേട്ടന്റെ ഫയർ മോഡും പ്രേക്ഷകർക്കും വളരെ അധികം ഇഷ്ടപ്പെട്ടുവെന്നത് കമന്റ് ബോക്സിൽ നിന്നും വ്യക്തമാണ്. അനിയൻ മിഥുനെ യറിൽ പറത്തി വിട്ട ശേഷം ലാലേട്ടൻ ഇത്രയും ഫയറായ വേറെ എപ്പിസോഡ് ഇല്ല, അനുമോൾക് നല്ലോണം കിട്ടണം. ജിസേലിനെ ഇഷ്ടമല്ലെന്ന് വെച്ച് വായിൽ തോന്നിയത് വിളിച്ച് പറയരുത്, ഇതാണ് ഞങ്ങൾ സ്വപ്നം കണ്ട ലാലേട്ടൻ എല്ലാത്തിനും ഇന്ന് കിട്ടും.


അമ്മയെ കൂടി മനസിലാക്കാൻ മകളെ അച്ഛൻ പഠിപ്പിച്ചതിന്റെ ​ഗുണം, മഞ്ജുവിനും ഇങ്ങനൊരു ദിവസം വരും; മകൾക്കൊപ്പം ഉർവശി

അങ്ങനെ വേണം ലാലേട്ടാ... വൃത്തികെട്ട സദാചാര ഫാൻസിനെ തൃപ്തിപ്പെടുത്താതെ കൃത്യമായി അനുമോളുടെ കുറ്റം ചൂണ്ടി കാണിച്ച ലാലേട്ടനും ബിബി ടീമിനും അഭിനന്ദനങ്ങൾ എന്നിങ്ങനെ നീളുന്നു കമന്റുകൾ. എപ്പിസോഡിന് വേണ്ടി അക്ഷമരായി കാത്തിരിക്കുകയാണെന്നും ബിബി പ്രേക്ഷകർ കുറിച്ചു.

Post a Comment

0 Comments