ആഗോള ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത് മുന്നേറുകയാണ് ലോക. സിനിമയിൽ ഒരു വലിയ വേഷം നിരസിച്ചതിന് ഇപ്പോൾ ദുഃഖമുണ്ടെന്ന് പറയുകയാണ് ബേസിൽ ജോസഫ്. തന്നോട് സംവിധായകനായ ഡൊമിനിക് അരുൺ കഥ പറഞ്ഞിരുന്നുവെന്നും എന്നാൽ പല കാരണങ്ങളാൽ ലോക ചെയ്യാൻ കഴിഞ്ഞിലെന്നും ബേസിൽ പറഞ്ഞു.
'ലോക' എന്ന സിനിമയിൽ ഇല്ല പക്ഷെ ലോക സിനിമയിൽ ഉണ്ട്. ആ സിനിമയിൽ ഒരു വേഷം ചെയ്യാൻ ഉണ്ടയായിരുന്നു, പക്ഷെ ഞാൻ ചെയ്തില്ല. വേറെ ഒരാൾ ചെയ്തു. ഇപ്പോൾ ഞാൻ അതിൽ ദുഃഖിക്കുന്നു. വലിയ റോൾ ആയിരുന്നു, ഡൊമിനിക് കഥ ഒക്കെ പറഞ്ഞതാണ്. പക്ഷെ വേറെ കുറച്ച് കാരണങ്ങൾ കൊണ്ട് അത് ചെയ്യാൻ കഴിഞ്ഞില്ല,' ബേസിൽ പറഞ്ഞു. കേരളം ക്രിക്കറ്റ് ലീഗ് ടീമായ കൊച്ചിൻ ബ്ലൂ ടൈഗേർസിന്റെ മീറ്റപ്പിൽ സംസാരിക്കുകയായിരുന്നു ബേസിൽ ജോസഫ്.
മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ നൂറ് കോടി നേടുന്ന മൂന്നാമത്തെ സിനിമയും നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന പന്ത്രണ്ടാമത്തെ സിനിമയുമാണ് 'ലോക'. സംവിധായകന്‍ ഡൊമിനിക് അരുണ്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. 30 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് റിലീസിന് ശേഷം ഗംഭീര സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴും ടിക്കറ്റുകള്‍ ലഭിക്കാത്തതിനാല്‍ മിക്ക തിയേറ്ററുകളിലും സ്പെഷ്യല്‍ ഷോകള്‍ നടത്തുകയാണ്. ദുൽഖറിന്റെ വേഫേറർ ഫിലിംസ് ആണ് സിനിമ നിർമിച്ചിരിക്കുന്നത്.

0 Comments