‘ഞാൻ സൂക്ഷിച്ചുവെച്ച നഖം മോഹൻലാലിന്റേതാണ്, കൊച്ചുസന്തോഷങ്ങളുമായി ജീവിച്ചുപൊക്കോട്ടെ’; വിമർശകരോട് ലക്ഷ്മിപ്രിയ


 ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ മോഹന്‍ലാലിനെക്കുറിച്ച് എഴുതിയ കുറിപ്പിനെതിരായ വിമര്‍ശനങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി നടി ലക്ഷ്മിപ്രിയ. ചുറ്റിലുമുള്ളവര്‍ നിങ്ങളുടെ കാലിലെ ചെരുപ്പാവണമെന്ന് വാശിപിടിക്കരുതെന്ന് ലക്ഷ്മിപ്രിയ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞദിവസം ലക്ഷ്മിപ്രിയ പങ്കുവെച്ച കുറിപ്പിനെതിരേ സാമൂഹികമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

To advertise here, Contact Us

ലോകത്തെ മികച്ച അഭിനേതാവിന് നല്‍കാവുന്ന സകല പുരസ്‌കാരങ്ങളും മോഹന്‍ലാലിന്റെ കാല്‍ച്ചുവട്ടില്‍വെച്ചു നമസ്‌കരിച്ചാലും അതില്‍ അതിശയോക്തിയില്ലെന്ന് ലക്ഷ്മിപ്രിയ കുറിപ്പില്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനുതുടര്‍ച്ചയായി പങ്കുവെച്ച ഒരു അനുഭവമാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. ഹൊഗ്ഗനക്കലിലെ കാട്ടില്‍ മോഹന്‍ലാല്‍ വെട്ടിക്കളഞ്ഞ നഖംപോലും താനെടുത്ത് സൂക്ഷിച്ചുവെച്ചിട്ടുണ്ട് എന്നായിരുന്നു ലക്ഷ്മിപ്രിയയുടെ കുറിച്ചത്. 'നരന്‍' എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചപ്പോഴുള്ള അനുഭവമാണ് ലക്ഷ്മിപ്രിയ പങ്കുവെച്ചത്.

'അതേ, ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഞാന്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന നഖം മോഹന്‍ലാലിന്റെതാണ്', എന്ന വാക്കുകളിലാണ് ലക്ഷ്മിപ്രിയയുടെ പുതിയ കുറിപ്പ് ആരംഭിച്ചത്. 'എന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളുമായി ഞാന്‍ ജീവിച്ചു പൊയ്‌ക്കോട്ടെ. ദയവായി ചുറ്റിനും ഉള്ളവര്‍ നിങ്ങളുടെ കാലിലെ ചെരുപ്പാവണം എന്ന് വാശി പിടിക്കരുത്. അവര്‍ അവര്‍ക്ക് അനുയോജ്യമായ ചെരിപ്പിട്ട് യാത്ര തുടരട്ടെ.... അതിനവരെ അനുവദിക്കൂ', ലക്ഷ്മിപ്രിയ കുറിച്ചു.

Post a Comment

0 Comments