കൊച്ചി: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെട്ട ലൈംഗിക ആരോപണ വിവാദം ഇനിയും അടങ്ങിയിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ഊരും പേരുമില്ലാതെ തുടങ്ങിയ പ്രചരണങ്ങളാണ് പിന്നീട് വലിയ വിവാദമായി വളര്‍ന്നത്. നടി പേരു പറയാതെ ആളെ ചൂണ്ടിക്കാട്ടിയപ്പോള്‍ വിവാദം ആളിക്കത്തുകയും ചെയ്തു.
തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും രാഹുലിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെക്കേണ്ടി വരികയും ചെയ്തു. ഇതിനിടെ ഇന്ന് പുറത്തിറങ്ങിയ 'മെട്രോ വാര്‍ത്ത' ദിനപത്രത്തില്‍ മറ്റൊരു വിവാദ വാര്‍ത്ത കൂടി പുറത്തുവന്നു.
'സിപിഎം വനിതാ നേതാവിന്റെ വീട്ടില്‍ കയറിയ എംഎല്‍എയെ ഭര്‍ത്താവും നാട്ടുകാരും ചേര്‍ന്ന് പിടികൂടി' എന്ന തലക്കെട്ടിലാണ് 'മെട്രോ വാര്‍ത്ത' ദിനപത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് പുതിയ വിവാദം. ഇന്നിറങ്ങിയ പത്രത്തിന്റെ എറണാകുളം എഡിഷനില്‍ 11ാം പേജിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജില്ലയിലെ ഒരു സിപിഎം എംഎല്‍എയുമായി ബന്ധപ്പെട്ടാണ് വാര്‍ത്ത.

0 Comments