ബിഎസ്എന്‍എലിന്റെ 'സ്വദേശി' 4ജി നെറ്റ് വര്‍ക്ക് രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി




 ഝാര്‍സുഗുഡ (ഒഡീഷ): രാജ്യത്തെ ടെലികമ്മ്യൂണിക്കേഷന്‍ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന്റെ (BSNL) തദ്ദേശീയമായി വികസിപ്പിച്ച 'സ്വദേശി' 4G സ്റ്റാക്ക് രാജ്യത്തിന് സമര്‍പ്പിച്ചു. ബിഎസ്എന്‍എല്ലിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന ചടങ്ങില്‍, 37,000 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച 97,500-ല്‍ അധികം 4ഏ ടവറുകളും അദ്ദേഹം കമ്മീഷന്‍ ചെയ്തു.

To advertise here, Contact Us

ടെലികോം ഉപകരണങ്ങള്‍ സ്വന്തമായി നിര്‍മിക്കാന്‍ ശേഷിയുള്ള ഡെന്‍മാര്‍ക്ക്, സ്വീഡന്‍, ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ അഭിമാനകരമായ നിരയില്‍ ഇന്ത്യയും ഇടം പിടിച്ചു. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച ഈ സാങ്കേതികവിദ്യ ക്ലൗഡ് അധിഷ്ഠിതവും ഭാവിയിലെ ആവശ്യങ്ങള്‍ക്ക് അനുയോജ്യവുമാണ്. ആവശ്യമുള്ളപ്പോള്‍ എളുപ്പത്തില്‍ 5ജിയിലേക്ക് മാറ്റാന്‍ സാധിക്കുമെന്നത് ഇതിന്റെ പ്രധാന സവിശേഷതയാണ്.’

Post a Comment

0 Comments