മലയാള സിനിമയിലെ സ്റ്റാർ കിഡ്സിൽ അടുത്തിടെയായി ഇടയ്ക്കിടെ വാർത്തകളിൽ നിറയാറുള്ളത് മഞ്ജു പിള്ള-സുജിത്ത് വാസുദേവ് ദമ്പതികളുടെ ഏക മകളായ ദയ സുജിത്താണ്. മോഡലിങ് രംഗത്ത് സജീവമായതോടെയാണ് മലയാളികൾ ദയയെ ശ്രദ്ധിച്ച് തുടങ്ങുന്നത്. ഫാഷനുകളോടും മോഡലിങിനോടും വളരെ അധികം താത്പര്യമുള്ള ദയ സുജിത്ത് ഇറ്റലിയിലാണ് പഠിച്ചതൊക്കെ.
അവിടെയായിരുന്നപ്പോള്‍ പങ്കുവെച്ച വെസ്റ്റേണ്‍ സ്റ്റൈല്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം വൈറലാവുകയും ചർച്ചയാവുകയും ചെയ്തിരുന്നു. താരപുത്രിയായതുകൊണ്ടും സെലിബ്രിറ്റി ഇമേജ് ഉള്ളതുകൊണ്ട് പലപ്പോഴും സോഷ്യൽമീഡിയ വഴി ദയയ്ക്ക് വിമർശനവും പരിഹാസവും നേരിടേണ്ടി വരാറുണ്ട്. നിറം, വസ്ത്രം എന്നിവയാണ് പലരും ദയയെ പരിഹസിക്കാൻ ഉപയോഗിക്കുന്നത്.
അമ്മയുടെ പേരിലാണ് തനിക്ക് ഏറ്റവും കൂടുതൽ ഹേറ്റ് കമന്റ്സ് വരാറുള്ളതെന്ന് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ദയ പറഞ്ഞു. കമന്റുകൾ മൈന്റ് ചെയ്യേണ്ടെന്ന് അമ്മ പറഞ്ഞാലും ഞാൻ നോക്കും. അവരുടെ ഇൻസെക്യൂരിറ്റീസാണ് കമന്റായി എഴുതുന്നത്. സുജിത്തിന്റേയും മഞ്ജു പിള്ളയുടെ മകളായി ജനിക്കുക എന്നത് എനിക്ക് കിട്ടിയാണ്. അല്ലാതെ ഞാൻ ചോദിച്ച് വാങ്ങിയതല്ല. അതിന്റെ പ്രിവിലേജ് ഞാൻ എടുക്കും.
അവസരം പാഴാക്കുകയില്ല. മോഡലിങ് ചെയ്യുന്ന ഫോട്ടോ പങ്കുവെച്ചാൽ തന്നെ തുണിയില്ല, സ്കിൻ കാണിക്കുന്നു എന്നൊക്കെയാണ് വിമർശനം. ഡിസൈനറുടെ ഡിസൈനാണ് ഞാൻ ഇടുന്നത്. അവരുടെ വസ്ത്രം ധരിക്കാൻ എനിക്ക് പണം തരുന്നുണ്ട്. അത് മാത്രമെ ഞാൻ ചെയ്തുള്ളു. ഇവളാരാ... കറുമ്പി, മഞ്ജു പിള്ള എന്ത് തെറ്റ് ചെയ്തു?, കാണാൻ എന്തുണ്ട്?.
വാ... നമുക്ക് ഡാഡിയെ വിവാഹം ചെയ്യാം; പന്ത്രണ്ട് വയസിൽ അവൾ കാണിച്ച ധൈര്യം, ആര്യ മാതൃകയാക്കിയത് കീർത്തിയേയോ?
ഒരു സ്പെഷ്യൽ ഫീച്ചറും ഇല്ല, നീ ആരാണെന്ന നിന്റെ വിചാരം എന്നിങ്ങനെയാണ് കമന്റുകൾ. അപ്പോഴും മഞ്ജു പിള്ളയാണ് സുജിത്ത് വാസുദേവ് അല്ല. മെയിൽ സൊസൈറ്റിയിൽ അച്ഛൻ ഒരു പുരുഷനായതുകൊണ്ട് അദ്ദേഹത്തെ ആരും കുറ്റം പറയുന്നില്ല. അമ്മയുടെ പേരിലാണ് എനിക്ക് ഹേറ്റ് കമന്റ്സ് ഏറെയും വരുന്നത്.
നീ ഒരു ആവറേജ് സൗന്ദര്യം മാത്രമുള്ള ഗേളാണ് എന്നൊക്കെ കമന്റ് വരും. എനിക്ക് അറിയാം അത്യാവശ്യം സൗന്ദര്യമുണ്ടെന്ന്. ഞാൻ പ്രിറ്റിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. മറ്റുള്ളവരും അവരവരുടേതായ രീതിയിൽ സൗന്ദര്യമുള്ളവരാണ്. ചിലപ്പോൾ ഞാൻ ഈ കമന്റ്സൊക്കെ എടുത്ത് സ്റ്റോറിയിടും. അത് മറ്റ് ചില യുട്യൂബേഴ്സ് എടുത്ത് വീഡിയോയാക്കുമെന്നും ദയ പറഞ്ഞു.
മകളെ വിഷമിപ്പിക്കുന്നവരെ കയ്യിൽ കിട്ടിയാൽ എങ്ങനെ പ്രതികരിക്കുമെന്ന് പറയാൻ കഴിയില്ലെന്ന് മഞ്ജു പിള്ളയും പറഞ്ഞു. മോള് ഒരിക്കൽ ഒരുങ്ങിയശേഷം ഫോട്ടോ പോസ്റ്റ് ചെയ്തു. അതിന് വന്ന ഒരു കമന്റ് മഞ്ജു പിള്ളയുടെ അത്ര സൗന്ദര്യമൊന്നും നിനക്കില്ല എന്നാണ്. എന്തൊരു വിവരമില്ലായ്മയാണ് ഇതൊക്കെ. ഈ കമന്റുകൾ അവളെക്കാൾ വേദനിപ്പിക്കുക എന്നെയാണ്.
കയ്യിൽ കിട്ടിയിരുന്നുവെങ്കിൽ തല്ലി ഞാൻ അവന്റെ കാല് ഒടിച്ചേനെ. എന്റെ കൊച്ചിനെ പറഞ്ഞതിന്. എന്നെ പറഞ്ഞാലും എന്റെ പ്രൊഫഷനെ പറഞ്ഞാലും ഞാൻ എന്താണെന്ന് പറഞ്ഞാലും എനിക്ക് ഒരു പുല്ലുമില്ല. പക്ഷെ എന്റെ കുടുംബത്ത് കേറി കളിച്ചാൽ എന്റെ ഫാമിലിയേയോ കൊച്ചിനേയോ എന്തെങ്കിലും പറഞ്ഞാൽ ഞാൻ എല്ലാത്തിനേയും പൂട്ടുമെന്നാണ് മോളെ കുറിച്ച് മോശം പറഞ്ഞുള്ള ഒരു സോഷ്യൽമീഡിയ പോസ്റ്റ് കണ്ട് പ്രതികരിച്ച് ഞാൻ പറഞ്ഞത്.
തലസ്ഥാനത്തെ ഗുണ്ടാ സംഘങ്ങളുടെ കുടിപ്പക; അങ്കം അട്ടഹാസം ട്രെയിലർ ഹിറ്റ്
എന്നെ കുറിച്ച് പല വാർത്തകളും വരാറുണ്ട്. അതൊന്നും ഞാൻ മൈന്റ് ചെയ്യാറേയില്ല. അവസാനം വന്നത് ഞാനും സാബുവും തമ്മിൽ വിവാഹം കഴിഞ്ഞു എന്നാണെന്നും മഞ്ജു പിള്ള അനുഭവം പങ്കുവെച്ച് പറഞ്ഞു. ഹോമിനുശേഷമാണ് മഞ്ജു പിള്ളയ്ക്ക് വ്യത്യസ്തമായ നിരവധ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ അവസരം കിട്ടി തുടങ്ങിയത്.

0 Comments