അയാളിൽ നിന്നും ഞാൻ ഒരുപാട് അനുഭവിച്ചു, കള്ളം പറഞ്ഞാണ് എന്നെ കെട്ടിയത്; ആദ്യ ഭർത്താവിന് എതിരെ രേണു സുധി!


 ബി​ഗ് ബോസ് മലയാളം സീസൺ ഏഴിലെ ഒരു മത്സരാർത്ഥിയാണ് രേണു സുധി. പതിനേഴ് മത്സരാർത്ഥികളാണ് ഇപ്പോൾ ഹൗസിലുള്ളത്. രേണു സുധിക്ക് സീസൺ സെവനിലേക്ക് സെലക്ഷൻ ലഭിച്ചുവെന്ന വാർത്ത പരന്നപ്പോൾ മുതൽ ബിബി പ്രേക്ഷകരെല്ലാം ത്രില്ലിലായിരുന്നു. രേണു ബിബി ഹൗസിലേക്ക് എൻട്രി ചെയ്യുന്നത് കാണാൻ പ്രേക്ഷകർ ആകാംഷയിലാണെന്ന് അറിയാവുന്നതുകൊണ്ട് തന്നെ അവസാനം വരെ സസ്പെൻസ് നിലനിർത്തി ഒരു ​ഗ്രാന്റ് എൻട്രിയാണ് ബിബി ടീം രേണുവിന് നൽകിയത്.


അറിവില്ലായ്മ കൊണ്ട് സംഭവിച്ച് പോയ തെറ്റ്, എല്ലാവരോടും ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു; മാപ്പ് പറഞ്ഞ് ജാസ്മിൻ

ആദ്യ ആഴ്ചയിൽ രേണു ഫയറായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചയായി ഒരു തണുപ്പൻ സമീപനമാണ് ​ഗെയിമിനോടും വീട്ടിൽ നടക്കുന്ന പ്രശ്നങ്ങളോടും രേണുവിനുള്ളത്. രേണു ആ വീട്ടിൽ ഉണ്ടോയെന്ന് പോലും ആളെ വിട്ട് അന്വേഷിക്കേണ്ട അവസ്ഥയാണെന്നാണ് പ്രേക്ഷകർ പറയാറുള്ളത്.


Bigg Boss Malayalam Season 7

Photo Credit: Renu Sudhi / instagram

കഴിഞ്ഞ ദിവസം ഹൗസിൽ വിവാഹമോചനം എന്ന വിഷയത്തിൽ ഒ​രു ചർച്ച നടന്നിരുന്നു. ഡിവോഴ്സ് എന്ന് പറയുന്നത് ഒരാളുടെ മാത്രം തെറ്റ് അല്ല. ഈ ലോകത്ത് നടക്കുന്ന വിവാഹമോചനങ്ങൾ എല്ലാം ഒരാളുടെ മാത്രം തെറ്റുകൾ കൊണ്ട് സംഭവിക്കുന്നത് അല്ലെന്നാണ് വിവാഹമോചിതൻ കൂടിയായ അനീഷ് പറഞ്ഞത്. അതിനോട് അക്ബറിനും മറ്റ് മത്സരാർത്ഥികൾക്കും യോജിപ്പുണ്ടായിരുന്നില്ല.


കള്ള് കുടിച്ച് വെളിവില്ലാതെ വന്ന് ഭാര്യയെ തല്ലുന്ന ഭർത്താവിൽ നിന്നും ഭാര്യ വിവാഹമോചനം വാങ്ങിയാൽ ഇതിൽ ആരുടെ ഭാഗത്താണ് തെറ്റെന്ന് അക്ബർ അനീഷിനോട് തിരിച്ച് ചോദിച്ചു. ഈ കേസിൽ മദ്യപിച്ച് വരുന്ന ഒരാൾ തല്ലി, ആ തല്ല് അഗീകരിച്ച് ആ സ്ത്രീയ്ക് പോകാൻ പറ്റുമെങ്കിൽ... എന്ന് അനീഷ് പറഞ്ഞ് പൂർത്തിയാക്കും മുമ്പ് മറ്റ് എല്ലാ മത്സരാർത്ഥികളും അനീഷിന് നേരെ ആക്രോശിച്ചുകൊണ്ട് പാഞ്ഞടുത്തു.

Post a Comment

0 Comments