To advertise here, Contact Us
ഡിട്രോയ്റ്റ്-വിന്‍ഡ്‌സര്‍ നദീതീരത്ത് നിന്നാണ് ഈ വീഡിയോ പകര്‍ത്തിയത്. എങ്ങോട്ട് നോക്കിയാലും കാണുന്നത് ഇന്ത്യക്കാരെയാണെന്നും ആ സ്ഥലമാകെ ഇന്ത്യക്കാര്‍ കൈയടക്കിയത് പോലെയാണ് തോന്നുന്നതെന്നും അവര്‍ കാനഡയെ ഗോവയാക്കി മാറ്റിയെന്നും വീഡിയോയില്‍ യുവാവ് പറയുന്നു.
'ഇവിടെ പാര്‍ക്കുകളിലും നദീതീരത്തും കാഴ്ചകള്‍ ആസ്വദിച്ച് നടക്കുന്ന പത്തില്‍ എട്ടുപേരും ഇന്ത്യക്കാരാണ് മറ്റ് കുടിയേറ്റക്കാരെപ്പോലെ ആരെയും ശല്യപ്പെടുത്തുകയോ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യുന്നില്ല. ഇന്ത്യക്കാര്‍ വളരെ കഠിനാധ്വാനികളും ദൃഢനിശ്ചയമുള്ളവരുമാണ്. അവര്‍ സ്വന്തം സംസ്‌കാരത്തോട് കൂറുള്ളവരും മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടാത്തവരുമാണ്. എന്നിരുന്നാലും ഇതൊരു കടന്നുകയറ്റമാണെന്നാണ് കാനഡക്കാര്‍ കാണുക'- വീഡിയോയില്‍ യുവാവ് പറയുന്നു.
'കാനഡ-കാന്‍ഇന്ത്യ' എന്ന് വീഡിയോയ്ക്ക് മുകളില്‍ എഴുതിയിട്ടുമുണ്ട്. ഇതിന് താഴെ ഒട്ടേറെപ്പേരാണ് പ്രതികരിച്ചത്. 'ഇത് പുതിയ ഇന്ത്യാ വാലാ കാനഡയാണ്' എന്ന് ഒരാള്‍ എഴുതിയപ്പോള്‍, 'മിനി പഞ്ചാബ് പോലെ തോന്നുന്നു' എന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. 'ഇപ്പോള്‍ എവിടെ പോയാലും ഇന്ത്യക്കാരെ കാണാം' എന്നിങ്ങനെയുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെയുണ്ട്.

0 Comments