'പെൺകുട്ടികൾ പഴയ പെൺകുട്ടികളല്ലെങ്കിലും ആങ്കൂട്ടങ്ങൾക്ക് ഒരു വളർച്ചയുമുണ്ടാകുന്നില്ല'; എസ് ശാരദക്കുട്ടി


 രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിഷയത്തിൽ പ്രതികരണമാരാഞ്ഞ് പലരും വിളിക്കുന്നുണ്ട്. സത്യത്തിൽ മിന്നൽ വേഗത്തിലുള്ള, അസൂയാവഹമായ രാഷ്ട്രീയവളർച്ചയിൽ നിന്ന് പാതാളത്തിലേക്കെന്ന വണ്ണമുള്ള ഈ സ്വയംകൃതപതനം കണ്ട ഞെട്ടലിലായിരുന്നു മണിക്കൂറുകളായി. 

പെൺകുട്ടികൾ പഴയ പെൺകുട്ടികളല്ലെങ്കിലും ആങ്കൂട്ടങ്ങൾക്ക് ഒരു വളർച്ചയുമുണ്ടാകുന്നില്ല എന്ന കാര്യം എത്രയോ തവണ പറഞ്ഞു കഴിഞ്ഞതാണ്. അവൾ ശരിയല്ല, അവൾ ചാറ്റ് ചെയ്യുന്നു, അവൾ രാത്രിയിൽ വിളിക്കുന്നു , അവൾക്കെന്നോട് ക്രഷാണ് എന്നുദ്ഘോഷിക്കുന്ന ആൺകൂട്ടത്തെ ആദ്യമായല്ല കാണുന്നതും.

സ്നേഹത്തോടെ മെസേജയച്ചാൽ തിരിച്ച് ❤️ or hug ഒക്കെ കൊടുക്കുന്ന ആളാണ് ഞാനും. നല്ല രീതിയിൽ സംസാരിച്ചടുക്കുന്നവരോട് അതേ രീതിയിൽ സംസാരിച്ച് സ്നേഹം നിലനിർത്തുന്നതൊന്നുമൊരു കുറ്റവുമല്ല. സ്നേഹവും പ്രേമവും ആഗ്രഹവും ആസക്തിയും ഒക്കെ മനുഷ്യസഹജമാണ്. അങ്ങോട്ടുമിങ്ങോട്ടുമുള്ള ഒരു വിനിമയരീതി മാത്രമാണത്. ഉടനെ തന്നെ അവരുടെ ഒക്കെ കൂടെപ്പോയി കുടുംബം തുടങ്ങാനുള്ള ഗൂഢാലോചനയൊന്നുമതിലില്ല. ഇങ്ങോട്ടാകാമെങ്കിൽ അങ്ങോട്ടുമാകാം എന്നൊരു കേവലയുക്തി മാത്രമാണത്. യന്ത്രമനുഷ്യനാകാത്തിടത്തോളം അതൊക്കെ തുടരും. അവിടെയൊന്നുമൊരു കുറ്റവും കാണാൻ പറ്റില്ല.പക്ഷേ, തങ്ങളുടെ ഗ്ലാമറും രാഷ്ട്രീയ താരപദവികളും ഭാഷാശേഷിയും സോഷ്യൽ മീഡിയയിലെ സൗകര്യങ്ങൾ കൂടി കണ്ട് നാണമില്ലാതെ ഉപയോഗിക്കുന്നവരെ കുറിച്ചാണ്.

Post a Comment

0 Comments