മറ്റുള്ളവർക്ക് ബുദ്ധിമുട്ടല്ലേ, ഇത് ശരിയായില്ല, കുഞ്ഞുമായി തിയറ്ററിലെത്തിയ ദിയക്ക് ഉപദേശങ്ങൾ


 സോഷ്യൽ മീഡിയ താരങ്ങളാണ് ദിയ കൃഷ്ണയും കുടുംബവും. ഈയടുത്താണ് ദിയ അമ്മയായത്. അമ്മയായുള്ള നാളുകൾ ആസ്വദിക്കുകയാണ് ദിയ. ഓമി എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന ദിയയുടെ കുഞ്ഞ് ഇന്ന് ഇവരുടെ ആരാധകർക്കും പ്രിയപ്പെട്ടതാണ്. കുഞ്ഞിന്റെ മുഖം വെെകാതെ ദിയ ആരാധകരെ കാണിക്കുമെന്നാണ് പ്രതീക്ഷ. പേളി മാണിയുടെ മക്കൾക്ക് ശേഷം സോഷ്യൽ മീഡിയയിൽ ഇന്ന് ഏറ്റവും കൂടുതൽ ജനശ്രദ്ധ ലഭിക്കുന്നത് ഓമിക്കാണ്. അമ്മയായ ശേശം ദിയയുടെ ജീവിത രീതികളിൽ മാറ്റം വന്നിട്ടുണ്ട്. വീട്ടിലിരിക്കാതെ എപ്പോഴും പുറത്ത് കറങ്ങാനാ​ഗ്രഹിക്കുന്നയാളാണ് ദിയ.

എന്നാൽ കുഞ്ഞ് പിറന്ന ശേഷം ദിയ വീട്ടിൽ തന്നെയാണ്. ഇതിന്റെ ചെറിയ വിഷമം ഇടയ്ക്ക് ദിയ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ദിയ കുഞ്ഞിനും ഭർത്താവ് അശ്വിൻ ​ഗണേശിനുമൊപ്പം പുറത്ത് പോയി. തിയറ്ററിൽ സിനിമ കാണാൻ പോയതായിരുന്നു ഇവർ. ഇതേക്കുറിച്ച് ദിയ തന്റെ പുതിയ വ്ലോ​ഗിൽ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. വീഡിയോക്ക് താഴെ നിരവധി പേരാണ് വിമർശനവുമായെത്തിയത്.

ഒരു മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് തിയറ്ററിൽ പോയത് ശരിയായില്ലെന്നാണ് ഭൂരിഭാ​ഗം കമന്റുകളും. കുഞ്ഞിന് ഈ സമയത്ത് വലിയ ശബ്ദങ്ങൾ കേൾക്കുന്നത് ചെവിക്കും തലച്ചോറിനും നല്ലതല്ല. ദിയ ചെയ്തത് തീർത്തും തെറ്റാണെന്ന് ഇവർ പറയുന്നു. 'ഇത്രയും ചെറിയ കുട്ടിയെ തീയേറ്ററിൽ കൊണ്ടുപോയി ശബ്ദം കേൾപ്പിക്കാൻ പാടില്ല എന്ന് വീട്ടുകാർക്ക് പറഞ്ഞു കൊടുത്തുകൂടേ', 'ഇത്രയും ചെറിയ കുട്ടികളെ കഴിവതും പുറത്ത് കൊണ്ടു പോകാതിരിക്കുക . പ്രത്യേകിച്ച് തീയറ്റർ. വലിയ ശബ്ദം ഇത്രയും ചെറിയ കുട്ടിക്ക് പാടില്ല. ദിയയുടെ പാരന്റ്സ് എന്താണ് അത് പറഞ്ഞു കൊടുക്കാത്തത്?'

ഈ പ്രായത്തിൽ കുഞ്ഞുങ്ങൾ ശബ്ദത്തിനും ബ്രെെറ്റ് ലെെറ്റുകൾക്കും വളരെ സെൻസിറ്റീവാണ്. ഒപ്പം സിനിമ കാണാൻ വന്നിരിക്കുന്ന മറ്റുള്ളവർക്കുണ്ടാകുന്ന അസ്വസ്ഥത കൂടി പരി​ഗണിക്കണമെന്നും അഭിപ്രായങ്ങളുണ്ട്. കുഞ്ഞ് വ്ലോ​ഗിൽ വരുന്നതും യൂട്യബിൽ ചർച്ചയാകുന്നതുമെല്ലാം നല്ലതാണ് പക്ഷെ ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ദിയക്ക് കമന്റ് ബോക്സിൽ ഉപദേശങ്ങളുണ്ട്.

സിനിമ ആസ്വദിച്ച് കാണാൻ തിയറ്ററിലെത്തുന്നവരുടെ ഏറ്റവും വലിയ ശല്യമാണ് കരഞ്ഞ് ബഹളം വെക്കുന്ന കുട്ടികൾ. കുട്ടികളുമായി മാതാപിതാക്കൾ തിയറ്ററിലേക്ക് വരരുതെന്ന് അടുത്ത കാലത്ത് ഒരുപാട് പേർ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടിരുന്നു.

Post a Comment

0 Comments