അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായ പേരുകളുലൊന്നാണ് ജാസി. ട്രാൻസ് ജെൻഡറായുള്ള ജാസിയുടെ മാറ്റം ഏറെ ശ്രദ്ധ നേടി. പങ്കാളി ആഷിക്കൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് വർഷങ്ങളായി ജാസി. സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം നേരിടുന്നയാളാണ് ജാസി. വർഷങ്ങളായി ജാസിയെ നിരന്തരം അധിക്ഷേപിക്കുന്ന ഒരു വ്യക്തി സോഷ്യൽ മീഡിയയിലുണ്ട്. മെെ മീഡിയ ഒറിജിനൽസിന് നൽകിയ അഭിമുഖത്തിൽ ഇയാൾക്കെതിരെ പ്രതികരിച്ചതിനെക്കുറിച്ച് ജാസിയും ആഷിയും തുറന്ന് സംസാരിക്കുന്നുണ്ട്.
ഫഹദ് എന്ന വ്യക്തി ഞാൻ എന്തെങ്കിലും വീഡിയോ ഇട്ടാൽ അതെടുത്ത് ട്രോൾ ചെയ്യും. ഇപ്പോൾ ഞാൻ പ്രതികരിച്ച് തുടങ്ങി. ജാസി ചെയ്തത് നല്ല കാര്യം, അന്നേ പ്രതികരിക്കേണ്ടതായിരുന്നെന്ന് ഒരുപാട് പേർ പറഞ്ഞു. ഈ ഫഹദ് ബെെ സെക്ഷ്വൽ ആണ്. വീഡിയോ ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്. ഇയാൾ ഞങ്ങൾ നിന്ന ഷോപ്പുകളിലും സുഹൃത്തുക്കളോടുമെല്ലാം ഞങ്ങളെക്കുറിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നു. ഞങ്ങളും അന്വേഷിച്ചു. അവനും ഇതേപോലെ പാർടണറുണ്ട്. ഖത്തറിൽ ഒരു ആൺകുട്ടി.
അവന്റെ ഫ്രണ്ട്സ് തന്നെയാണ് ഞങ്ങളോട് പറഞ്ഞത്. അതിന് തെളിവ് ഞങ്ങളുടെ കയ്യിലുണ്ട്. വീഡിയോകളും ചാറ്റ് റെക്കോർഡുകളും. ഫഹദ് കുറേ എന്റെ പച്ച മാംസം കഴിച്ചു. ഇനി ഫഹദിനുള്ള മറുപടികളാണ് ഞാൻ എന്റെ യൂട്യൂബ് ചാനലിലൂടെ പറയാൻ പോകുന്നത്. അവൻ ബ ബ ബ പറയുന്നേയുള്ളൂ. ഞാൻ തെളിവുകളടക്കമാണ് കൊണ്ട് വരിക. ഞങ്ങളെ ക്രൂശിക്കുന്ന ഈ ഫഹദ് സ്വന്തം വീട്ടുകാരെ നോക്കാത്തെ വ്യക്തിയാണ്. ഭാര്യക്കും മക്കൾക്കും ചെലവിന് കൊടുക്കുന്നില്ല.
എനിക്ക് വന്ന കമന്റിലൂടെയാണ് അറിഞ്ഞത്. ഇവന്റെ ഭാര്യ എന്റെ കസിൻ ബ്രദറിന്റെ ഫ്രണ്ടാണ്, ഇവൻ കുടുംബം നോക്കുന്നില്ല എന്നായിരുന്നു കമന്റിൽ പറഞ്ഞത്. ഞാനവരെ കോൺടാക്ട് ചെയ്തു. ഫഹദിന് ഒരുപാട് കാര്യങ്ങൾ മറയ്ക്കാനുണ്ട്. എന്നിട്ടാണ് അവൻ ഞങ്ങളുടെ പേഴ്സണൽ ലെെഫിൽ വരുന്നത് എന്നും ജാസി പറഞ്ഞു.ജാസിയുമായുള്ള ബന്ധത്തിൽ ആഷിയുടെ വീട്ടുകാർക്ക് വലിയ എതിർപ്പുണ്ട്. ജാസി ആഷിയെ പിടിച്ച് വെച്ചിരിക്കുകയാണെന്നാണ് ഇവർ പറയുന്നത്.
ഇതേക്കുറിച്ച് കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ ജാസി സംസാരിക്കുകയുണ്ടായി. എനിക്കൊരാളെ പിടിച്ച് വെക്കേണ്ട ആവശ്യം ഇല്ല. സ്നേഹമെന്നാൽ പിടിച്ച് വെക്കൽ അല്ല. ആഷിയെ ഉമ്മയെ കാണിക്കാതെ ഞാൻ പിടിച്ച് വെച്ചിരിക്കുകയാണെന്ന് ട്രോളൻമാർ പറഞ്ഞിരുന്നു. അത് നുണയാണ്. എന്നെയും ആഷിയെയും അറിയുന്ന സുഹൃത്തുക്കളുണ്ട്. അവർക്കറിയാം ഞാനും ആഷിയും തമ്മിലുള്ള റിലേഷൻ എങ്ങനെയാണെന്ന്. മൂന്ന് ദിവസം കാണാതിരിക്കാൻ ആഷിക്കും എനിക്കും പറ്റില്ല.
ആ സ്നേഹബന്ധം കൊണ്ടാണ് ആഷി ഇപ്പോഴും എന്റെ കൂടെയുള്ളത്. ആഷിക്ക് അവന്റെ ഉമ്മയെ പോയി കാണാനുള്ള സ്വാതന്ത്രം ഉണ്ട്. നീ നിന്റെ ഉമ്മയെ കാണാൻ പാടില്ലെന്ന് പറഞ്ഞാൽ ആഷി ഒരിക്കലും കേൾക്കില്ലെന്നും ജാസി പറഞ്ഞു. ഈയടുത്തും ആഷി വീട്ടിൽ പോയി രണ്ട് മൂന്ന് ദിവസം നിന്നു. ജാസിയെ ഒഴിവാക്കണം, നീ വേറെ കല്യാണം കഴിക്കണം എന്നാണ് അവർ പറയുന്നത്. അതവന് പറ്റില്ലെന്നും ജാസി പറഞ്ഞു. ന്തം വീട്ടിൽ തനിക്കിപ്പോൾ മുമ്പത്തേക്കാൾ ആക്സെപ്റ്റൻസ് കിട്ടുന്നുണ്ടെന്നും ജാസി പറയുന്നുണ്ട്. ഒരുമിച്ച് ഞങ്ങൾ എന്റെ വീട്ടിൽ പോകാറും താമസിക്കാറുമുണ്ട്. ഉമ്മയ്ക്ക് ആഷിയെ വളരെ ഇഷ്ടമാണെന്നും ജാസി പറഞ്ഞു.

0 Comments