അഭിനയം മോശം, അദ്ദേഹത്തിനെക്കൊണ്ട് പറ്റില്ല; ഫഹദിനെ വിമർശിച്ച് അശ്വന്ത്, പിന്നാലെ ചർച്ചകൾ


 ഫഹദ് ഫാസിൽ ആരാധകർ കാത്തിരുന്ന സിനിമയാണ് ഓടും കുതിര ചാടും കുതിര. കുറച്ച് കാലത്തിന് ശേഷം ഫഹ​ദ് ചെയ്യുന്ന മലയാള സിനിമയാണിത്. സിനിമയ്ക്ക് നല്ല അഭിപ്രായങ്ങൾ വരുന്നുണ്ട്. എന്നാൽ ഫഹദ് ആരാധകർക്ക് ആഘോഷിക്കാൻ വകയില്ലെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ചിത്രത്തിൽ ഫഹ​ദിന്റെ അഭിനയം മോശമായെന്നും അഭിപ്രായങ്ങൾ വരുന്നുണ്ട്. റിവ്യുവേർസിന് പല അഭിപ്രായമാണ് ഇക്കാര്യത്തിൽ. ചിലർ ഫഹദ് നന്നായി പെർഫോം ചെയ്തെന്ന് പറയുന്നു. ചിലർക്ക് ഫഹദിന്റെ പെർഫോമൻസ് തീരെ ഇഷ്ടപ്പെട്ടില്ല.


'ഭക്ഷണമില്ല വാഷ്റൂം ഉപയോ​ഗിക്കാൻ പറ്റില്ല, അവസാനം വരെ അദ്ദേഹത്തിന് ശരീരവേദന, ഉണ്ണി വിളിച്ചിട്ടാണ് വന്നത്'

പ്രശസ്ത റിവ്യൂവർ അശ്വന്ത് തന്റെ യൂട്യൂബ് ചാനലിൽ ഓടും കുതിര ചാ‌ടും കുതിരയുടെ റിവ്യൂ പങ്കുവെച്ചിട്ടുണ്ട്. ഇതിൽ ഫഹദ് ഫാസിലിന്റെ പെർഫോമൻസിനെക്കുറിച്ച് നടത്തിയ പരാമർശം ശ്രദ്ധ നേടുകയാണ്. ഫഹദിന് ഈ റേഞ്ചിലുള്ള കഥാപാത്രങ്ങൾ ചെയ്യാനുള്ള കഴിവില്ലെന്ന് അശ്വന്ത് പറയുന്നു. "ഫഫയെക്കൊണ്ട് കൂട്ടിയാൽ കൂടില്ല. ലാലിന്റെയും സുരേഷ് കൃഷ്ണയുടെയും പെർഫോമൻസ് കണ്ടാൽ ഫഫ എന്താണ് കാണിച്ച് വെക്കുന്നതെന്ന് മനസിലാകും. അദ്ദേഹം കൊടുക്കുന്ന എക്സ്പ്രഷൻസ്, ഡയലോ​ഗ് ഡെലിവറി, അദ്ദേഹം കൊടുക്കുന്ന റിയാക്ഷൻസ് എല്ലാം വളരെ മോശം"


Fahadh Faasil

"ബിലോ ആവറേജ് നടൻ ചെയ്യുന്ന ലെവലിൽ ആണ് ഫഫ ചെയ്ത് വെച്ചിരിക്കുന്നത്. കാരണം അദ്ദേഹത്തിന്റെ സ്ട്രോങ് ഏരിയ അല്ല ഇത്തരം ക്യാരക്ടറുകൾ. അദ്ദേഹത്തിനെക്കൊണ്ട് പറ്റില്ലെന്ന് ഈ സിനിമ കണ്ടപ്പോൾ ഒരിക്കൽ കൂടി മനസിലായി," അശ്വന്ത് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞതിങ്ങനെ. സിനിമയിലെ മറ്റ് കഥാപാത്രങ്ങളെയും അശ്വന്ത് വിമർശിക്കുന്നുണ്ട്.


ഉള്ളത് ഉള്ളത് പോലെ പറഞ്ഞു, ഭർത്താവുമായി പിരിഞ്ഞതാണോ? ആശങ്കപ്പെട്ട നാളുകൾ നവ്യ പിന്നിട്ടപ്പോൾ

അതേസമയം ചില റിവ്യൂവേർസിന് വ്യത്യസ്ത അഭിപ്രായമാണ്. ഫഹദ് ഫാസിലിന് തുറന്നടിച്ച് ഇങ്ങനെയൊരു വിമർശനം വരുന്നത് കുറേക്കാലത്തിന് ശേഷമാണ്. അഭിനയത്തിന്റെ കാര്യത്തിൽ ഇന്ത്യയൊട്ടുക്കും പ്രശംസ നേടിയ നടനാണ് ഫഹദ് ഫാസിൽ. അടുത്തിടെ ബോളിവുഡ് നടി ആലിയ ഭട്ട് ഫഹദിന്റെ അഭിനയത്തെ പ്രശംസിച്ചത് വാർത്തയായിരുന്നു. പല ഭാഷകളിലെയും മുൻനിര താരങ്ങൾ ഫഹദിന്റെ അഭിനയത്തെ പ്രശംസിക്കാറുണ്ട്.


എന്നാൽ ഇതിനേക്കാളും കേരളത്തിൽ സിനിമാ ​ഗ്രൂപ്പുകളിൽ ഒരുപക്ഷെ അശ്വന്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായേക്കും. അത്രത്തോളം റീച്ചുള്ള റിവ്യൂവർ ആണ് അശ്വന്ത്. അനുകൂലിക്കുന്നവരും ഹേറ്റേഴ്സും ഒരുപോലെയുള്ളയാൾ. ഫഹദിന്റെ അഭിനയത്തെക്കുറിച്ച് നെറ്റിസൺസും അഭിപ്രായം പങ്കുവെക്കുന്നുണ്ട്.


ലാലേട്ടനെ ശരിക്കും നമിക്കണം അയാൾ കഥ എഴുതുകയാണ് സിനിമയിൽ ലാലേട്ടൻ ചെയ്തതും ഇതേപോലൊരു കഥാപാത്രമാണ് ഒരാളും മോഹൻലാലിന് പകരക്കാരൻ ആവില്ല ഒന്നും കൂടി തെളിയിച്ചു ഫഹദ് ഫഹദ് മാത്രം ലാലേട്ടന് പകരക്കാരൻ ആകില്ല. പക്ഷേ ഫഹദ് തിരിച്ചുവരും പുതിയ തലമുറയിൽ ഏറ്റവും നല്ലൊരു നടൻ തന്നെയാണ്, ഒരാളുടെ കമന്റിങ്ങനെ.


കഴിഞ്ഞ 6 വർഷത്തിൽ നായകൻ ആയി ഒരു ഹിറ്റ്‌ മാത്രം.. മിക്ക സിനിമയിലും ഒരേ ടൈപ്പ് സൈക്കോ അഭിനയം. തുടർച്ചായി മലയാളത്തിലും അന്യഭാഷയിലും ബോംബുകൾ. എന്നിട്ടും ഇങ്ങേർക്ക് കിട്ടുന്ന അത്ര പ്രിവിലേജ് വേറെ ഒരു മലയാള നടനും കിട്ടുന്നില്ല, എന്നാണ് ഒരു വിമർശകന്റെ കമന്റ്. എന്നാൽ ഈ വാദത്തെ എതിർക്കുന്നവരുമുണ്ട്. അങ്ങനെ അഭിനയിക്കാനും വേണം അപാര കഴിവ്. അങ്ങനെ നാചുറൽ ആയി അഭിനയിക്കാനും വേണം ഒരു കഴിവ്, എന്നാണ് അനുകൂലിക്കുന്നയാളുടെ കമന്റ്. ദുൽഖറിനെ ഈ നാട്ടിൽനിന്നും ഓടിച്ചത് കൊക്ക് അണ്ണൻ ആണ് എന്നും കമന്റുണ്ട്. ഫഹദ് ഫാസിലിനെ അനുകൂലിക്കുന്നവരും ഏറെയാണ്.

Post a Comment

0 Comments