മലയാളി പ്രേക്ഷകർക്ക് പ്രത്യേക മമതയുള്ള നടിയാണ് നവ്യ നായർ. അഭിനയ രംഗത്ത് ഇപ്പോൾ പഴയത് പോലെ സജീവമല്ലെങ്കിലും നവ്യ ചെയ്ത കഥാപാത്രങ്ങൾ വർഷങ്ങൾക്കിപ്പുറവും ജനമനസിൽ നിൽക്കുന്നു. നന്ദനമാണ് ഏവരും എടുത്ത് പറയുന്ന നവ്യ നായർ ചിത്രം. കല്യാണരാമൻ, ചതിക്കാത്ത ചന്തു തുടങ്ങി കരിയറിൽ നവ്യക്ക് ഹിറ്റുകൾ ഏറെയുണ്ട്. വിവാഹ ശേഷമാണ് നടി സിനിമാ രംഗത്ത് നിന്നും ഇടവേളയെടുത്തത്. ഇപ്പോൾ സിനിമകളിൽ വല്ലപ്പോഴുമേ നവ്യയെ കാണാറുള്ളൂ. എന്നാൽ നൃത്ത രംഗത്ത് സജീവമാണ്. നവ്യയുടെ സ്വകാര്യ ജീവിതം സംബന്ധിച്ച് കഴിഞ്ഞ കുറേ നാളുകളായി ആരാധകർക്ക് ചോദ്യങ്ങളുണ്ട്.
വയസിന് മൂത്തയാളെ പ്രേമിക്കാൻ നടക്കുന്നു; ആര്യൻ പെൺകോന്തനും പെണ്ണാളനുമാണെന്ന് അനു, അതിരുവിടുന്നെന്ന് കമന്റുകൾ!
ഭർത്താവ് സന്തോഷ് മേനോനെ നവ്യക്കൊപ്പം ഇപ്പോൾ അപൂർവമായേ കാണാറുള്ളൂ. സന്തോഷ് മുംബെെയിൽ തന്റെ ജോലിയുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്. നവ്യ കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി മാതാപിതാക്കൾക്കൊപ്പം കേരളത്തിൽ താമസിക്കുന്നു. ഒപ്പം മകനുമുണ്ട്. ഡാൻസ് സ്കൂളും നവ്യ ഇന്ന് നടത്തുന്നുണ്ട്. കരിയറുമായി ബന്ധപ്പെട്ട തിരക്കുകൾ കൊണ്ടാണോ അതോ ഭർത്താവുമായി അകന്നത് കൊണ്ടാണോ നവ്യ മുംബെെയിൽ ഭർത്താവിനൊപ്പം കഴിയാത്തതെന്ന ചോദ്യങ്ങളാണ് ആരാധകർക്ക്.
Navya Nair
ഇത് സംബന്ധിച്ച് വരുന്ന ഗോസിപ്പുകളൊന്നും നവ്യ കാര്യമാക്കാറില്ല. കുടുംബ ജീവിതത്തിലേക്ക് മാത്രം ശ്രദ്ധ കൊടുത്ത് വീട്ടമ്മയായി കഴിയാൻ താൽപര്യമില്ലെന്ന് നവ്യ ഒന്നിലേറെ തവണ അഭിമുഖങ്ങളിൽ വ്യക്തമാക്കിയതാണ്. 24 വയസിലായിരുന്നു നവ്യയുടെ വിവാഹം. ഇന്നത്തെ കാലത്ത് മിക്ക പെൺകുട്ടികളും വിവാഹത്തെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യാത്ത പ്രായം. ആ കാലഘട്ടത്തിൽ യാഥാസ്ഥിതിക കാഴ്ചപ്പാടുകളായിരുന്നു നവ്യക്ക്.
വിവാഹ ശേഷം ഭർത്താവിന്റെ കീഴിലാണ് ജീവിതമെന്നും അദ്ദേഹം വഴക്ക് പറഞ്ഞാൽ കേൾക്കാൻ താൻ ബാധ്യസ്ഥയാണെന്നും താൻ കരുതിയിരുന്നെന്നാണ് ഒരിക്കൽ ഒരു അഭിമുഖത്തിൽ നവ്യ പറഞ്ഞത്.

0 Comments