എന്തായാലും, തെലുങ്ക് സൂപ്പർതാരത്തിന്റെ ഈ പെരുമാറ്റം ഒട്ടും രസിക്കാത്ത സോഷ്യൽ മീഡിയ പ്രേക്ഷകർ, അദ്ദേഹത്തെ കടുത്ത ഭാഷയിൽ ട്രോളുകയാണ്. എത്ര വലിയ നടൻ ആണെങ്കിലും, എല്ലാവർക്കും നിയമം ഒരുപോലെയാണെന്ന് അല്ലു അർജുൻ മറക്കുന്നുവെന്നാണ് നെറ്റിസൺസ് പറയുന്നത്. ഒപ്പം, വിഡിയോയിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥന്റെ നിർബന്ധത്തിന് വഴങ്ങി കൂളിംഗ് ഗ്ലാസും മാസ്കും മാറ്റുമ്പോൾ, ആര്യ താരം പ്രകടിപ്പിച്ച ദേഷ്യവും വല്ലാതെ അതിരു കടന്നു പോയി എന്ന് പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
ഈ സംഭവം ഓൺലൈനിൽ വലിയ ചർച്ചയായതോടെ, നിരവധി പ്രേക്ഷകർ പൊതു നിയമങ്ങൾ അനുസരിക്കാനുള്ള മടിയെയും, നടന്റെ അഹങ്കാരത്തെയും ചോദ്യം ചെയ്യുന്നുണ്ട്. "ഐഡി കാർഡ് കാണിച്ചുകൊണ്ട് മുഖം കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ എയർപോർട്ട് സെക്യൂരിറ്റിയോട് തർക്കിച്ചു! നിയമങ്ങൾ അനുസരിക്കാൻ എളുപ്പമാണ്... ഇപ്പോഴും പുഷ്പ രാജ് മോഡിലാണ് അല്ലു അർജുൻ!" ഒരു പ്രേക്ഷകൻ കുറിച്ചു. "സെക്യൂരിറ്റിക്ക് ഉടൻ ശമ്പള വർദ്ധനവ് നൽകണം, അല്ലു അർജുനെ വീണ്ടും അറസ്റ്റ് ചെയ്യണം," മറ്റൊരാൾ ആവശ്യപ്പെട്ടു.
"ഒരു തിയേറ്ററിൽ പുഷ്പ 2 സിനിമയുടെ ഫസ്റ്റ് ഷോ പ്രദർശിപ്പിക്കുന്നതിനിടെ ഭ്രാന്തമായ ജനക്കൂട്ടത്തിന് നേരെ മുഖം കാണിക്കാനും, ജനക്കൂട്ടത്തിനിടയിലൂടെ സ്വയം പരേഡ് ചെയ്യാനും, അല്ലു അർജുന് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. അന്ന് അത് തിക്കിലും തിരക്കിലും ഒന്നിൽ കൂടുതലും മരണങ്ങളിലുമാണ് കലാശിച്ചത്," മറ്റൊരു സോഷ്യൽ മീഡിയ പ്രേക്ഷകൻ ഓർമപ്പെടുത്തി. ഒപ്പം തന്നെ, പണ്ടൊക്കെ സിംപിൾ ആയി പെരുമാറിയിരുന്ന തെലുങ്ക് സൂപ്പർതാരം, പുഷ്പ 2 കൂടി ബ്ലോക്ക്ബസ്റ്റർ ആയതോടെ ആകെ മാറിയെന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ട്. അല്ലു അർജുൻ ജാഡ അൽപ്പം കുറയ്ക്കണം എന്നും നെറ്റിസൺസ് ആവശ്യപ്പെട്ടു.
പ്രശസ്ത താരത്തിന്റെ കരിയർ എടുത്താൽ, ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഇറങ്ങുന്ന അറ്റ്ലീ ചിത്രത്തിലാണ് അദ്ദേഹം ഇപ്പോൾ അഭിനയിക്കുന്നത്. സയൻസ് ഫിക്ഷൻ, ഫാന്റസി വിഭാഗങ്ങളിൽ പെടുത്താവുന്ന ചിത്രത്തിൽ അല്ലു അർജുന്റെ നായികയായി എത്തുന്നത് പ്രശസ്ത ബോളിവുഡ് താരം ദീപിക പദുകോൺ ആണ്. അതിന് ശേഷം, പുഷ്പ സംവിധായകൻ സുകുമാറിനൊപ്പം മറ്റൊരു ചിത്രത്തിനായി നടൻ ഒന്നിക്കുമെന്നും റിപോർട്ടുകൾ ഉണ്ട്.

0 Comments