ലോൺ അടയ്ക്കുന്നില്ല, കെനീഷയുമായി കറക്കം, വീടിന് ജപ്തി നോട്ടീസ്; പരോക്ഷ പരിഹാസവുമായി ഭാര്യ


 അടുത്ത കാലത്ത് തമിഴകത്ത് ഏറ്റവും കൂടുതൽ ചർച്ചയായ നടൻമാരിൽ ഒരാളാണ് രവി മോഹൻ. വ്യക്തി ജീവിതത്തിൽ വലിയ പ്രശ്നങ്ങളാണ് രവി മോഹൻ ഇന്ന് നേരിടുന്നത്. രവി മോഹനും ഭാര്യ ആരതി രവിയും തമ്മിലുള്ള വിവാഹമോചനക്കേസ് കോടതിയിലാണ്. ബന്ധം പിരിയാതെ വീണ്ടും ഒന്നിക്കാൻ ആരതി പരമാവധി ശ്രമിച്ചെങ്കിലും രവി മോഹൻ ഇതിന് തയ്യാറല്ല. ആരതിയെ കാണാൻ പോലും രവി മോഹൻ കൂട്ടാക്കുന്നില്ല. വിവാഹ ബന്ധം തുടരാൻ തനിക്ക് താൽപര്യമില്ലെന്ന് രവി മോഹൻ ഉറപ്പിച്ച് പറയുന്നു. രണ്ട് മക്കളാണ് ആരതിക്കും രവി മോഹനുമുള്ളത്.


വാണിയെ ഉപേക്ഷിക്കാൻ കമൽ ഹാസനോട് ആവശ്യപ്പെട്ടില്ല; ഒറ്റയ്ക്ക് കുഞ്ഞിനെ വളർത്താൻ തീരുമാനിച്ച സരിക

​ഗായിക കെനീഷ ഫ്രാൻസിസുമായി രവി മോഹൻ ഇപ്പോൾ പ്രണയത്തിലാണ്. രവി മോഹ​നും കെനീഷയ്ക്കും നേരെ വ്യാപക വിമർശനം വരുന്നുണ്ട്. ആരതിയുടെ കുടുംബ ജീവിതം തകർത്തതിൽ കെനീഷയ്ക്ക് വലിയ പങ്കുണ്ടെന്നാണ് വിമർശനം. ബന്ധത്തെക്കുറിച്ച് ആദ്യം വാർത്ത വന്നപ്പോൾ ജയം രവി ഇത് നിഷേധിക്കുകയാണുണ്ടായത്. കെനീഷ സുഹൃത്താണെന്നായിരുന്നു രവി മോഹ​ൻ പറഞ്ഞത്.

എന്നാൽ കുറച്ച് നാളുകൾക്ക് ശേഷം ഒരു നിർമാതാവിന്റെ മകളുടെ വിവാഹത്തിന് രവി മോഹനും കെനീഷയും ഒന്നിച്ചെത്തി. സിനിമാ രം​ഗത്തെ നിരവധി പേർ ആരതി രവിയെ പിന്തുണയ്ക്കുന്നുണ്ട്. വിമർശനങ്ങളും വിവാദങ്ങളുമൊന്നും രവി മോ​ഹനും കെനീഷയും കാര്യമാക്കുന്നില്ല. കഴിഞ്ഞ ദിവസം തിരുപ്പതി ക്ഷേത്രത്തിൽ ഇരുവരും ഒന്നിച്ചെത്തി.

ഇതിനിടെ മറ്റ് ചില സംഭവ വികാസങ്ങളുമുണ്ടായി. രവി മോഹന്റെ വീട് പിടിച്ചെടുക്കാനുള്ള ബാങ്ക് നോട്ടീസ് വന്നിട്ടുണ്ട്. പത്ത് മാസത്തോളമായി ലോൺ തെറ്റിയതാണ് കാരണം. ചെന്നെെ ഇസിആറിലുള്ള ലക്ഷ്വറി ബം​ഗ്ലാവിനാണ് നോട്ടീസ് വന്നത്. ഇതിനിടെ ആരതി രവിയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയും ശ്രദ്ധ നേടുന്നുണ്ട്. നിങ്ങൾക്ക് ദെെവത്തെ പറ്റിക്കാനാകില്ല. മറ്റുള്ളവരെയും നിങ്ങളെത്തന്നെയും പറ്റിക്കാനായേക്കും എന്നാണ് ആരതിയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി.

തമിഴകത്ത് അടുത്ത കാലത്തൊന്നും രവി മോഹൻ-ആരതി രവി പോലെ ഇത്രയും വിവാദമായ വിവാഹമോചനക്കേസ് ഉണ്ടായിട്ടില്ല. രവി മോഹനുമായി നിയമപരമായി പിരിയുന്നത് വരെ താൻ ഭാര്യയാണെന്ന് ആരതി പറയുന്നുണ്ട്. മക്കളുടെ ഉത്തരാവിത്വങ്ങളിൽ നിന്ന് പോലും രവി മോഹൻ ഒഴിഞ്ഞ് മാറിയെന്നും ആരതി രവി ആരോപിച്ചു. എന്നാൽ മക്കളെ കാണാൻ തന്നെ അനുവദിക്കുന്നില്ലെന്നായിരുന്നു രവി മോ​ഹന്റെ വാദം.

ആരതിയും അമ്മ സുജാത വിജയകുമാറും തന്നെ സാമ്പത്തികമായി ചൂഷണം ചെയ്തെന്നും മാനസികമായ ഉപദ്രവങ്ങൾ ഉണ്ടായെന്നും രവി മോഹൻ ആരോപിക്കുന്നുണ്ട്. എന്നാൽ സുജാത വിജയകുമാർ ഈ ആരോപണം നിഷേധിച്ചു. വിവാഹ ബന്ധം പിരിയാൻ തീരുമാനിച്ചെന്ന് ആദ്യം രവി മോഹനാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. പിന്നാലെ എതിർപ്പുമായി ആരതി രവി രം​ഗത്ത് വന്നു. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പിരിയുന്നെന്ന് രവി പ്രഖ്യാപിച്ചതെന്ന് ആരതി പറഞ്ഞു. തുടർന്ന് ആരോപണ പ്രത്യാരോപണങ്ങൾ രൂക്ഷമായി.

Post a Comment

0 Comments