അനുവിനെ വായിനോക്കേണ്ട ​ഗതികേട് തനിക്ക് ഇല്ലെന്ന് അക്ബർ, മറുപടി ഇല്ലാതെ അനു, വീഡിയോ ക്ലിപ്പ് പുറത്തുവിട്ട് മോഹൻലാൽ!


 ബി​ഗ് ബോസ് ഹൗസിൽ കഴിഞ്ഞ ആഴ്ച ഏറ്റവും കൂടുതൽ ചർച്ചയായ വിഷയങ്ങളിൽ ഒന്നായിരുന്നു ​ഗായകൻ അക്ബർ ഖാനെ കുറിച്ച് സീരിയൽ താരം അനുമോൾ പറഞ്ഞ കമന്റ്. ഡോക്ടർമാർ മരുന്ന് എഴുതുന്നതിനെ കുറിച്ച് അനുമോൾ പരിഹസിച്ച് പറഞ്ഞ വാക്കുകൾ വലിയ രീതിയിൽ ഹൗസിൽ ചർച്ചയ്ക്കും വഴക്കിനും കാരണമായിരുന്നു. അന്ന് ഷാനവാസ് അനുവിന്റെ വാക്കുകൾ വളച്ചൊടിച്ചതുകൊണ്ട് തന്നെ അക്ബറും ബിന്നി സെബാസ്റ്റ്യനും അടക്കമുള്ളവർ അനുമോളെ തെറ്റിദ്ധരിക്കുകയും അതിന്റെ പേരിൽ വിമർശിക്കുകയും ചെയ്തിരുന്നു.

അതിനുശേഷമാണ് അനുമോൾ-അകബർ ശീതയുദ്ധം ആരംഭിച്ചത്. ഹൗസിലെ മത്സരാർത്ഥികളിൽ തനിക്ക് ഇഷ്ടമില്ലാത്ത ഒരാൾ അക്ബറാണെന്ന് അനു പറയുകയും ചെയ്തിരുന്നു. രേണുവിന് അക്ബർ ഖാൻ സെപ്റ്റിക്ക് ടാങ്കെന്ന് പേരിട്ടപ്പോഴും അനു വിമ​ർശിച്ചിരുന്നു.

കൂടാതെ അക്ബറിന്റെ നോട്ടം ശരിയല്ലെന്നൊരു കമന്റും അനുമോൾ പറഞ്ഞിരുന്നു. ആദിലയ്ക്കും രേണുവിനും റെനയ്ക്കും ബിൻസിക്കും ഒപ്പമിരുന്ന് സംസാരിക്കുന്നതിന് ഇടയിലാണ് അനുമോൾ അക്ബറിനെ കുറിച്ച് സംസാരിച്ചത്. ഈ വീട്ടിൽ എനിക്ക് സഹിക്കാൻ പറ്റാത്ത കുറച്ച് പേരുണ്ട്. ഞാൻ പറയുന്നത് അക്ബർ ഇക്കയെ കുറിച്ചാണ്. എനിക്ക് ഇഷ്ടമല്ല പുള്ളിയുടെ സ്വഭാവം.

പുള്ളിയുടെ നോട്ടമൊന്നും ശരിയല്ല. പുള്ളി എന്നെ നോക്കുന്ന നോട്ടമൊന്നും എനിക്ക് ഇഷ്ടമല്ല എന്നാണ് അനുമോൾ പറഞ്ഞത്. ഈ ക്ലിപ്പ് സോഷ്യൽമീഡിയയിൽ വൈറലാവുകയും ചർച്ചയാവുകയും ചെയ്തിരുന്നു. നോട്ടം ശരിയല്ലെന്ന് കൃത്യമായ ഒരു കാരണം പോലും ഇല്ലാതെ അനുമോൾ പറഞ്ഞത് ശരിയായില്ലെന്നും അക്ബറിനെ കുറിച്ച് ആളുകൾക്കിടയിൽ തെറ്റിദ്ധാരണ വരാൻ കാരണമാകുമെന്നുമാണ് പ്രേക്ഷകർ കുറിച്ചത്.

വീക്കെന്റിൽ ലാലേട്ടൻ ഈ വിഷയം ചർച്ച ചെയ്യണമെന്നും അക്ബറിന് ഈ ക്ലിപ്പ് കാണിച്ച് കൊടുക്കണമെന്നും പ്രേക്ഷകർ ആവശ്യപ്പെട്ടിരുന്നു. അത് അതുപോലെ അനുസരിച്ച് മോഹൻലാൽ ചോദിക്കുകയും ചെയ്തു. പക്ഷെ കൃത്യമായ മറുപടി പറയാൻ കഴിയാതെ അനുമോൾ തപ്പി തടഞ്ഞു. അക്ബറും ക്ലിപ്പ് കണ്ടതോടെ കുറിക്കുകൊള്ളുന്ന മറുപടി നൽകി.

അക്ബറിന്റെ നോട്ടത്തെ കുറിച്ച് എന്തെങ്കിലും പറഞ്ഞിരുന്നുവോ എന്ന് ചോദിച്ചപ്പോൾ അനുമോൾ അത് നിഷേധിച്ച് മറ്റ് പല കാര്യങ്ങളുമാണ് സംസാരിച്ചത്. തമാശയ്ക്ക് ഇത്തരം കമന്റുകൾ ആളുകളിൽ അത് ഇംപാക്ട് ഉണ്ടാക്കില്ലേയെന്ന് മോഹൻലാൽ അനുമോളോട് ചോദിച്ചു. നോട്ടത്തിന്റെ പ്രശ്നമൊന്നുമില്ല. എപ്പോഴും എന്നോട് ചൂടാകും എന്നാണ് അനുമോൾ പറഞ്ഞത്. ഇതോടെയാണ് മോഹൻലാൽ വീഡിയോ ക്ലിപ്പ് ഹൗസിൽ പ്ലെ ചെയ്തത്.

Post a Comment

0 Comments