അപ്പുകുട്ടാ ഒരു പ്ലേറ്റ് മതിയോ അതോ രണ്ട് പ്ലേറ്റ് വേണോ?, അന്നത്തെ പ്രഹസനത്തോടെ എല്ലാവർക്കും മനസിലായി; ഷാനവാസ്!


 ആർജെ ബിൻസിയുടെ എവിക്ഷനുശേഷം ഹൗസിന് അകത്തും പുറത്തും ഒരു കോമ്പോ വലിയ രീതിയിൽ ചർച്ചയാകുന്നുണ്ട്. അപ്പാനി ശരത്ത്-ബിൻസി കോമ്പോയാണത്. എങ്ങനെ ആ കോമ്പോയെ നിർവജിക്കണം എന്ന് അറിയാത്ത അവസ്ഥയിലായിരുന്നു ഹൗസ്മേറ്റ്സും എന്നത് ബിൻസിയുടെ എവിക്ഷനുശേഷം ഷാനവാസ്, രേണു, അനു അടക്കമുള്ളവർ പറഞ്ഞ കാര്യങ്ങളിൽ നിന്ന് വ്യക്തമാണ്. ബിൻസി-അപ്പാനി കോമ്പോയെ കുറിച്ച് മുൻ ബി​ഗ് താരം സായ് കൃഷ്ണയും കഴിഞ്ഞ ദിവസം വീഡിയോ പങ്കുവെച്ചിരുന്നു. ഹൗസിനുള്ളിൽ വെച്ച് ഒരു ഫീമെയിൽ കണ്ടസ്റ്റന്റുമായി ക്ലോസായാൽ അതിനെ ഏത് രീതിയിൽ വേണമെങ്കിലും ആളുകൾക്ക് എടുക്കാൻ പറ്റും. അതിപ്പോൾ കല്യാണം കഴിഞ്ഞവരാണെങ്കിലും കഴിക്കാത്തവരാണെങ്കിലും അത് കാണുമ്പോൾ ആളുകൾ പലതരത്തിൽ ഓഡിറ്റ് ചെയ്യുമെന്നുമാണ് സായ് പറഞ്ഞത്. അപ്പാനി ബ്രോ എന്നൊക്കെ പറഞ്ഞാണ് ബിൻസി പുറത്തിറങ്ങിയശേഷം സംസാരിച്ചത്.

എവിക്ടായശേഷം ബി​ഗ് ബോസ് ടീം ബിൻസിയുമായി നടത്തിയ ഇന്റർവ്യൂവിലും അപ്പാനിയെ ചാച്ചൻ എന്നൊക്കെ വിളിച്ചതിനെ ചോദ്യം ചെയ്യുകയും പൊരി​ക്കുകയും ചെയ്തിരുന്നു. എല്ലാവരും പറയുന്ന ഒരു കാര്യത്തിനോട് എനിക്ക് യോജിപ്പാണ്. അപ്പാനി ശരത്തും ബിൻസിയും നാരോ എസ്കേപ്പായിരുന്നു. ഹൗസിനുള്ളിൽ വെച്ച് ഒരു ഫീമെയിൽ കണ്ടസ്റ്റന്റുമായി ക്ലോസായാൽ അതിനെ ഏത് രീതിയിൽ വേണമെങ്കിലും ആളുകൾക്ക് എടുക്കാൻ പറ്റും. അതിപ്പോൾ കല്യാണം കഴിഞ്ഞവരാണെങ്കിലും കഴിക്കാത്തവരാണെങ്കിലും അത് കാണുമ്പോൾ ആളുകൾ പലതരത്തിൽ ഓഡിറ്റ് ചെയ്യും. കഴിഞ്ഞ സീസണുകളിൽ നമ്മൾ അത് കണ്ടിട്ടുമുള്ളതാണ്. ബി​ഗ് ബോസ് ടീം തന്നെ പല ക്യാമറ ആം​ഗിളുകളും ട്രാക്കുകളും ഇട്ട് ചീ‍ഞ്ഞ സാധനമാക്കി കൊണ്ടുവന്ന് ആളുകൾക്കിടയിൽ ഡിസ്കഷനാക്കി കൊണ്ടുവന്ന് ട്രാക്ഷൻ പിടിക്കും.

രാത്രിയിൽ അക്ബറിനും ടീമിനുമൊപ്പം ബിൻസിയും അപ്പാനിയും ഇരുന്ന് തോളിൽ കയ്യിട്ട് സംസാരിക്കുന്നതൊക്കെയാണ് ഞാൻ കണ്ടത്. ഹൗസിന് അകത്തും അപ്പാനി-ബിൻസി കോമ്പോ ചർച്ചയായിരുന്നു. അനുവും രേണുവും ശാരികയും മാത്രമല്ല ഷാനവാസ് ഈ കോമ്പോ നോട്ട് ചെയ്ത് ചില കാര്യങ്ങൾ പറഞ്ഞിരുന്നു. അവർ ഈ കോമ്പോ എത്രത്തോളം ബിൽഡാകും എങ്ങനെ‌യാകും എന്നൊക്കെ അറിയാൻ വെയിറ്റ് ചെയ്യുകയായിരുന്നു എന്നാണ് എനിക്ക് മനസിലായത്. തക്കപാർത്ത് ഇരുന്ന വീട്ടുകാരുണ്ട്. ഷാനവാസിന്റെ സംസാരം കേട്ടപ്പോൾ കുലപുരുഷൻ രീതിയിൽ സംസാരിക്കുന്നത് പോലെ തോന്നിയിരുന്നു. ബിൻസി പോയശേഷമാണെന്ന് തോന്നുന്നു ബി​ഗ് ബോസ് ടീമിനും തിരിച്ചറിവ് വന്നതെന്നും സായ് കൃഷ്ണ പറഞ്ഞു.

അപ്പാനി-ബിൻസി കോമ്പോയെ കുറിച്ച് ജിസേലിനോട് ഷാനവാസ് പറഞ്ഞത് ഇങ്ങനെയാണ്... ഇവിടെ നിന്ന് യാത്ര പറഞ്ഞ് പോകുന്ന സമയത്ത് നടത്തിയ പ്രഹസനത്തിൽ നിന്ന് തന്നെ എല്ലാവർക്കും മനസിലായിട്ടുണ്ട്. 72 ക്യാമറ ഇവിടെയുണ്ട്. ഇതിനെ മുന്നിലാണ് പ്രഹസനം എന്നത് ആലോചിച്ചാൽ മതി. ജനങ്ങൾ ഇതെല്ലാം കാണുന്നണ്ട്. പിന്നെ കളിയും ചിരിയും അങ്ങ് മാറും. അപ്പുകുട്ടാ ഒരു പ്ലേറ്റ് മതിയോ അതോ രണ്ട് പ്ലേറ്റ് വേണോ എന്നാണ് ബിൻസി അപ്പാനിയോട് ചോ​ദിച്ചത്. ഞങ്ങളും ചോറ് തന്നെയാണ് തിന്നുന്നത്. അപ്പാനിയാണെങ്കിലും കുപ്പാനിയാണെങ്കിലും നോക്കിയും കണ്ടും കളിച്ചാൽ അവന് കൊള്ളാം.

Post a Comment

0 Comments