നടി മാലാ പാർവതിയുടെ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടുന്നത്. സൈമ അവാർഡിൽ പങ്കെടുക്കാൻ പോകുന്നതിന്റെ തയാറെടുപ്പിനായാണ് വേറിട്ട സ്റ്റൈലിൽ നടി എത്തിയത്. തന്റെ പുതിയ ലുക്കിനെക്കുറിച്ച് മാലാ പാർവതിയുടെ വാക്കുകൾ ഇങ്ങനെ.
‘‘ഇതെന്താ മാലാ പാർവതി ഈ വേഷത്തിൽ, എന്ന് ചിന്തിക്കുന്നവരുണ്ടാകും. അവരോടാണ് ഈ കൊച്ച് വർത്തമാനം. സൈമ അവാർഡിന് നോമിനേഷൻ ലഭിച്ചവർക്ക് എല്ലാം ഒരു പാർട്ടി ഉണ്ട് എന്ന് പറഞ്ഞപ്പോൾ, സാധാരണ പോലെ സാരി ഒക്കെ, റെഡി ആക്കി. ഇന്നലെ കാലത്ത്, അറിയുന്നു സാരി പാടില്ലാന്ന്. പെട്ടു !
ഒരു സുഹൃത്തിനെ വിളിച്ചപ്പോൾ അവരാണ് സാൾട് സ്റ്റുഡിയോയെക്കുറിച്ചു പറഞ്ഞു തന്നത്. അവരൊരു മാജിക് തന്നെ സൃഷ്ടിച്ചു.’’–മാലാ പാർവതിയുടെ വാക്കുകൾ.
സഹപ്രവർത്തകരും പ്രേക്ഷകരും ഉൾപ്പടെ നിരവധിപ്പേരാണ് മാലാ പാർവതിയുടെ ലുക്കിനെ അഭിനന്ദിച്ച് എത്തിയത്. സാരി പോലെ തന്നെ ഇത്തരം വേഷങ്ങളും നന്നായി ചേരുന്നുണ്ടെന്നായിരുന്നു കൂടുതൽ ആളുകളും അഭിപ്രായപ്പെട്ടത്.

0 Comments