'എന്റെ സങ്കടം പറഞ്ഞ് ഞാൻ വീഡിയോ ഇട്ടിട്ടുണ്ടോ?, എല്ലാവരേയും പാട് പെടുത്തും, നഷ്ടങ്ങൾക്കുള്ളതെല്ലാം ഞങ്ങൾ വാങ്ങും'


ഞങ്ങൾക്ക് എതിരെയുള്ള സൈബർ അറ്റാക്ക് ആദ്യമല്ല. വർഷങ്ങളായി ഉള്ളതാണ്. ഇതുവരെ ഈ വിഷയത്തിൽ നിയമപരമായി നീങ്ങിയിട്ടില്ല. സമയമില്ലെന്നത് തന്നെയാണ് കാരണം. പോലീസ് സ്റ്റേഷൻ കയറി ഇറങ്ങുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷെ ഇപ്രാവശ്യം വിടാൻ തീരുമാനിച്ചിട്ടില്ല. കാരണം ഒരുപാട് റിയാക്ഷൻ വീഡിയോ ചെയ്യുന്നവർ ഞങ്ങൾക്ക് എതിരെ ഒരു കാര്യവും കാരണവും ഇല്ലാതെ വീഡിയോ ഇട്ടത് കണ്ടു. അതുപോലെ കമന്റിടുന്നവരും കുറച്ച് ഓവറാണ്.

 എന്ത് തോന്നിവാസവും പറയാം... മക്കളേയും ഭാര്യമാരേയും പറയാം, എങ്ങനേയും പറയാം എന്ന ആറ്റിറ്റ്യൂഡാണ് കമന്റിടുന്നവർക്ക്. അധപതിച്ചിരിക്കുന്നു.ല്ലാവരിൽ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത മൂന്ന് പേർക്ക് എതിരെയാണ് കേസ് കൊടുത്തിരിക്കുന്നത്. റിയാക്ഷൻ വീഡിയോ ചെയ്യുന്ന ഷെഫീന ബീവി, അതുൽ വ്ലോ​ഗ്സ്, റിയാക്ടിങ് കേരള എന്നീ യുട്യൂബ് ചാനലുകൾക്ക് എതിരെയാണ് കേസ് കൊടുത്തിരിക്കുന്നത്. സൈബർ ക്രൈമിലും അടുത്തുള്ള പോലീസ് സ്റ്റേഷനിലും ഇവർക്ക് മൂന്നുപേർക്കും എതിരെ കേസ് കൊടുത്തിട്ടുണ്ട്. അതുൽ വ്ലോ​ഗ്സിനെ വിടാൻ താൽപര്യമില്ല. വായിൽ തോന്നിയത് അതുൽ വിളിച്ച് പറയുന്നു. സുഹാനയാണ് അതുലിന് എതിരെ കേസ് കൊടുത്തിരിക്കുന്നത്. ഇല്ലാത്ത കാര്യങ്ങളാണ് അതുലിന്റെ തമ്പ് നെയിലിലും വീഡിയോയിലും ഉള്ളത്. ഇവരെ ഞാൻ നല്ലോണം പാട് പെടുത്തും. പെട്ടന്ന് വിട്ടുകളയില്ല. ഏത് അറ്റം വരെ പോകാൻ പറ്റുമോ അവിടെ വരെ പോകും. പ്രതികരിക്കാത്തപ്പോൾ എന്തും പറയാമെന്ന ചിന്തയാണ് ഇവർക്ക്. ഈ കേസിന് പിന്നാലെ നടക്കുന്നത് കൊണ്ട് മെന്റൽ പ്രഷറും ബിസിനസിനേയും എല്ലാം ബാധിക്കുന്നുണ്ട്. ഓരോരുത്തരേയും വേ​ദനിപ്പിക്കുന്നതിന് കർമ എന്നത് തിരിച്ച് കിട്ടും. ഞങ്ങൾ മറ്റുള്ളവരെ വേദനിപ്പിക്കാതെ മുന്നോട്ട് പോകുന്നവരാണ്. മോളേയും മോനെയും പറഞ്ഞ് കമന്റിട്ടവർക്ക് നേരെയും കേസ് കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. മക്കളെ പറഞ്ഞാൽ ‍ഞാൻ വെറുതെ ഇരിക്കില്ല. ഐപിസി 499, ഐപിസി 500, ഐപിസി 509 എന്നീ സെക്ഷനുകളിലാണ് യുട്യൂബർമാർക്ക് എതിരെ കേസ് കൊടുത്തിരിക്കുന്നത്. എങ്ങനെ പൂട്ടാമോ അങ്ങനെ ഞാൻ പൂട്ടിക്കും ഇവരെ എല്ലാം. എനിക്കുണ്ടായ നഷ്ടങ്ങൾക്കുള്ളതെല്ലാം ഇവരുടെ കയ്യിൽ നിന്നും ഞാൻ വാങ്ങും. റിയാക്ഷൻ വീഡിയോയും കമന്റും ഇടുന്നവർക്കാണ് ഞങ്ങളുടെ ഫാമിലിയെ കുറിച്ച് വേവലാതി. അവരാണ് ഞങ്ങളുടെ കുടുംബത്തിൽ പ്രശ്നം ഉണ്ടാക്കുന്നത്. ഇറങ്ങി തിരിച്ചാൽ ഞാൻ അന്ത്യം കാണാതെ അടങ്ങില്ല. എന്റെ മക്കൾക്ക് നിങ്ങളുടെ വീഡിയോ കാരണം സ്കൂളിലുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകൾക്ക് അടക്കം നിങ്ങൾ എണ്ണി എണ്ണി മറുപടി പറയേണ്ടി വരും.

ഞാൻ മനസാവാചാ അറിയാത്ത കാര്യത്തിനാണ് പലരും വീഡിയോ ചെയ്തിരിക്കുന്നത്. ഞാൻ എവിടെ എങ്കിലും വന്ന് എന്റെ സങ്കടം പറഞ്ഞ് വീഡിയോ ഇട്ടിട്ടുണ്ടോ?. കുറേ നാളുകൾക്കുശേഷം വീഡിയോ ഒറ്റയ്ക്ക് എടുക്കുന്നതിന്റെ പ്രശ്നങ്ങളുണ്ടെന്ന് അടക്കം കൃത്യമായി പറഞ്ഞിട്ടാണ് എല്ലാവരും പ്രചരിപ്പിച്ച ആ വീഡിയോ ഞാൻ ചെയ്തത്. എനിക്ക് പ്രശ്നമുണ്ടെങ്കിൽ ഞാൻ അത് എന്റെ ചാനലിൽ പറയും. തിന്നാനും കുടിക്കാനും ഇല്ലാത്ത ആളല്ല ഞാൻ. നല്ല കുടുംബത്തിൽ നിന്ന് വന്നയാളാണ് ഞാൻ. പോകാൻ ഇടമില്ലാത്ത അവസ്ഥയോ വേറെ വഴിയില്ലാ അവസ്ഥയോ ഇല്ല. അത്യാവശ്യം നയിക്കാനുള്ള കഴിവ് എനിക്കുണ്ട്. എന്റെ ചിരി ഫേക്കാണോ അല്ലയോ എന്നത് എന്നെ അറിയുന്നവർക്ക് അറിയാം. എന്നെ സ്നേഹിക്കുന്നവരോട് പറയാനുള്ളത് എന്തെങ്കിലും കണ്ടാൽ വിശ്വസിക്കരുത്. അതിന് മുമ്പ് എന്റെ ചാനലിൽ വന്ന് നോക്കണം.

Post a Comment

0 Comments