ബിസിനസ് തുടങ്ങി രണ്ട് ദിവസത്തിനുള്ളിൽ അഹാനയുടെ സിയ ബ്രാൻഡ് മുന്നേറുന്നു. വെബ്സെെറ്റിൽ പല സാരികളും ഔട്ട് ഓഫ് സ്റ്റോക്ക് ആണ്. ഇതിനിടെ കാവ്യ മാധവന്റെ സംരഭമായ ലക്ഷ്യയുടെ ഓണം കലക്ഷൻ സാരികളുടെ ഫോട്ടോ പുറത്ത് വന്നു. മീനാക്ഷി ദിലീപാണ് മോഡലായെത്തിയിരിക്കുന്നത്. മീനാക്ഷിയുടെ ഫോട്ടോയ്ക്ക് അമ്മ മഞ്ജു വാര്യർ ലെെക്ക് ചെയ്തിട്ടുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമല്ലാതിരുന്നിട്ട് പോലും വലിയ ജനശ്രദ്ധ ലഭിക്കുന്നയാളാണ് മീനാക്ഷി.
മീനാക്ഷി മോഡലായെത്തിയത് ലക്ഷ്യക്ക് ഗുണം ചെയ്യുമെന്നുറപ്പാണ്. കഴിഞ്ഞ ദിവസമാണ് സിയ എന്ന ക്ലോത്തിംഗ് ബ്രാൻഡിന് അഹാന കൃഷ്ണ, അനിയത്തിമാരായ ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ, അമ്മ സിന്ധു കൃഷ്ണ എന്നിവർ തുടക്കമിട്ടത്. വില കൂടുകലാണെന്നാണ് സോഷ്യൽ മീഡിയയിൽ വന്ന അഭിപ്രായം.
എന്നാൽ വെബ്സെെറ്റിൽ പെട്ടെന്ന് തന്നെ പല സാരികളും ഔട്ട് ഓഫ് സ്റ്റോക്ക് ആകുന്നുണ്ട്. അത്രമാത്രം സെയിൽ സിയയിൽ നടക്കുന്നു. അഹാനയും സഹോദരിമാരുമാണ് സാരികളുടെ മോഡൽ. ഇവർക്കുള്ള സോഷ്യൽ മീഡിയ റീച്ച് ആണ് സെയിലിന് ഉപകരിക്കുന്നത്. ലക്ഷ്യക്ക് മീനാക്ഷിയും കാവ്യയും നൽകുന്ന ജനശ്രദ്ധ പോലെ സിയക്ക് ഗുണം ചെയ്യുന്നത് അഹാനയുടെയും സഹോദരിമാരുടെയും ജനശ്രദ്ധയാണ്.
അതേസമയം അഹാനയുടെ പുതിയ സംരംഭത്തിൽ മിഡിൽ ക്ലാസ് ആളുകൾക്ക് വലിയ താൽപര്യമില്ല. ഇത്രയും വില കൊടുത്ത് സാരികൾ വാങ്ങാനാകില്ലെന്ന് ഇവർ പറയുന്നു. അഹാനയെയും കുടുംബത്തെയും ഇവർ വിമർശിക്കുന്നുമുണ്ട്. സാധാരണക്കാരായ ആളുകളുടെ വ്യൂസ് കൊണ്ടാണ് അഹാനയും സഹോദരിമാരും ഈ നിലയിലെത്തിയത്. എന്നാൽ ബിസിനസ് തുടങ്ങിയപ്പോൾ അവരെ പരിഗണിക്കുക പോലും ചെയ്തില്ലെന്നാണ് പ്രധാന വിമർശനം. സിയയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോയുടെ താഴെ ഭൂരിഭാഗവും ഈ കമന്റുകളാണ്.

0 Comments