തഗ് ലൈഫ് നായികയ്ക്ക് സംഭവിച്ചിരിക്കുന്ന മാറ്റം വ്യക്തി ജീവിതത്തിലെ സംഘർഷങ്ങൾ കാരണമുള്ളതാവാം എന്ന അഭിപ്രായക്കാരാണ് ആരാധകരിൽ കൂടുതൽ പേരും. വിജയ്‌യുമായുള്ള ബന്ധം സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ, നടന്റെ ഭാര്യ സംഗീതയ്ക്ക് സപ്പോർടട്ടുമായി നിൽക്കുന്നവർ തൃഷ കൃഷ്ണനെ കടുത്ത ഭാഷയിൽ വിമർശിക്കുന്നുണ്ട്. ഒപ്പം, തങ്ങളുടെ ബന്ധം പരസ്യമായി അംഗീകരിക്കാൻ വിജയ് കാണിക്കുന്ന മടി ഓർത്തുള്ള മാനസിക പിരിമുറുക്കവും തൃഷയുടെ പെട്ടെന്നുള്ള മാറ്റത്തിന് കാരണമായിരിക്കാം എന്നാണ് ചിലർ എങ്കിലും പറയുന്നത്.
Trisha in 96 and now
Photo Credit: IMDb / Trisha, Instagram
എന്നാൽ, തൃഷയുടെ മാറ്റത്തിന് കാരണം ഒസിമ്പിക് എന്ന മരുന്നിന്റെ ഉപയോഗമാവാം എന്നാണ് ചിലരെങ്കിലും സംശയിക്കുന്നത്. ഒസിമ്പിക് പ്രമേഹ രോഗത്തിനുള്ള മരുന്നാണെങ്കിലും, ഇന്ന് സിനിമാ രംഗത്തുള്ള പലരും ഇത് ഉപയോഗിക്കുന്നത് പെട്ടെന്ന് വണ്ണം കുറയ്ക്കാൻ വേണ്ടിയാണെന്ന് ആരോപണങ്ങൾ ഉണ്ട്. തൃഷയുടെ പെട്ടെന്ന് വണ്ണം കുറഞ്ഞ അവസ്ഥ കണ്ടിട്ട്, ഇത് തന്നെയാകാനാണ് സാധ്യത എന്നാണ് ചില റെഡിറ്റ് പ്രേക്ഷകർ സംശയിക്കുന്നത്. നല്ല എക്സ്പെർട്ട് ട്രൈനിംഗ് ഇല്ലാതെ കുറുക്കു വഴിയിൽ വണ്ണം കുറയ്ക്കുമ്പോൾ ഇത്തരം പാർശ്വഫലങ്ങൾ കാണാറുണ്ടെന്നും ചിലർ പറയുന്നു. എന്നാൽ ഈ വാദങ്ങൾക്കൊന്നും ശാസ്ത്രീയമായ അടിത്തറയില്ല.
പതിനഞ്ചു വർഷം ഒന്നിക്കാതെ വിജയ്‍യും തൃഷയും, തമ്മിൽ യാതൊരു സൗഹൃദവുമില്ലെന്ന് നടി: ലിയോ എല്ലാം മാറ്റിമറിച്ചു
"ദുബായിൽ നിന്ന് ഞാൻ യാത്ര ചെയ്തപ്പോൾ തൃഷയും എന്റെ അതേ വിമാനത്തിൽ ഉണ്ടായിരുന്നു. അവർ വളരെ ദുർബലയായിട്ടുണ്ടെന്നാണ് തോന്നിയത്. തീർച്ചയായും അവർ ഒസെമ്പിക്ക് അല്ലെങ്കിൽ ശരീരഭാരം കുറയ്ക്കാൻ സമാനമായ ഒരു മരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നിയത്," ഒരു പ്രേക്ഷകൻ റെഡിറ്റിൽ കുറിച്ചു. "ഒരു പക്ഷെ ഇത് കൊണ്ടായിരിക്കാം തൃഷ കൃഷ്ണൻ പുതിയ ചിത്രങ്ങൾ ഒന്നും ഇത് വരെ കമ്മിറ്റ് ചെയ്യാത്തത്," മറ്റൊരാൾ അഭിപ്രായപ്പെട്ടു.
എന്തായാലും, കുറച്ചു കാലമായി അധികം പൊതു പരിപാടികളിളൊന്നും പങ്കെടുക്കാതെ, മാറി നിൽക്കുകയാണ് തഗ് ലൈഫ് താരം എന്നത് സത്യമാണ്. ചിരഞ്ജീവി നായകനാവുന്ന വിശ്വംഭര എന്ന ചിത്രമാണ് തൃഷയുടേതായി ഇനി തീയറ്ററുകളിൽ എത്താറുള്ളത്. വിജയ്‌യുടെ പാത പിന്തുടർന്ന് നടിയും സിനിമ ജീവിതം അവസാനിപ്പിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

0 Comments