യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയാ സെല്‍ കോര്‍ഡിനേറ്റര്‍ താരാ ടോജോ അലക്‌സ്. ദീര്‍ഘമായ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടൊണ് താര തന്റെ നിലപാട് വ്യക്തമാക്കിയത്. ഇരയാക്കപ്പെട്ട പെണ്‍കുട്ടികള്‍ എന്തുകൊണ്ടാണ് വെളിച്ചത്തുവരാന്‍ മടിക്കുന്നതെന്ന് ഉള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയും താര പോസ്റ്റില്‍ വിശദീകരിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് പറയാതെയായിരുന്നു താരയുടെ പോസ്റ്റ്.
To advertise here, Contact Us
'പാര്‍ട്ടിയിലെ ഏതെങ്കിലും ചെറുപ്പക്കാര്‍ വരുമ്പോള്‍ അവരെ ഗര്‍ഭക്കേസിലും പെണ്ണ്‌കേസിലും പെടുത്തി നശിപ്പിക്കുന്നു' എന്ന അശ്ലീല തമാശ കൊണ്ട് നേരിടാന്‍ പറ്റുന്നതിനേക്കാള്‍ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ഇവിടെ നടന്നിട്ടുണ്ടെന്നും താരാ ടോജോ അലക്‌സ് തുറന്നടിച്ചു. സ്വന്തം മകളോ സഹോദരിയോ അമ്മയോ ഏത് നിമിഷവും കടന്നുപോയേക്കാവുന്ന ഒരു സാഹചര്യം നേരിടുന്ന പെണ്‍കുട്ടികള്‍ ലൈംഗികായി അധിക്ഷേപിക്കപ്പെടുമ്പോള്‍ നിശബ്ദത പാലിക്കുന്നത് പോലും കുറ്റകരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

0 Comments