യുക്രെയ്നിലെ അമേരിക്കൻ ഫാക്ടറിക്ക് നേരെ ആക്രമണം: രൂക്ഷ പ്രതികരണവുമായി ട്രംപ്


 വാഷിങ്ടൻ ∙ പടിഞ്ഞാറൻ യുക്രെയ്നിലെ അമേരിക്കൻ ഉടമസ്ഥതയിലുള്ള ഫാക്ടറിക്ക് നേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. താൻ മുൻകൈയെടുത്ത് നടത്തുന്ന സമാധാന ശ്രമങ്ങളെ തുരങ്കം വെക്കുന്നതാണ് ഈ പ്രകോപനം. ഈ യുദ്ധവുമായി ബന്ധപ്പെട്ട ഒന്നിലും താൻ സന്തുഷ്ടനല്ല.  ഇത്തരം നടപടികൾ തുടർന്നാൽ റഷ്യ കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം  മുന്നറിയിപ്പ് നൽകി. ആക്രമണത്തെ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും അപലപിച്ചു.


പെട്രോൾ പമ്പിൽ തീപിടിച്ച ട്രക്ക് ജീവൻ പണയം വച്ച് ഓടിച്ചുമാറ്റി: ഒഴിവായത് വൻദുരന്തം; യുവാവിന് സൗദി രാജാവിന്റെ ആദരം

GULF NEWS



'ഷാഫി ആരെ പിന്തുണച്ചു, ആരെ തളർത്തി?, നേരിട്ട് പരാതി നൽകിയില്ല'; രാഹുലിനെതിരെ ആരോപണമുന്നയിച്ചതിന് പ്രവാസി യുവതിക്ക് സൈബർ ആക്രമണം

GULF NEWS



റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയുണ്ടായ ഈ സംഭവം, യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾക്ക് തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു. ഇതോടെ, റഷ്യയ്ക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം അമേരിക്കയിൽ ശക്തമായിട്ടുണ്ട്.


Advertisement


Post a Comment

0 Comments