ബിഗ് ബോസ് സീസൺ 7 ൽ ജനശ്രദ്ധ നേടുന്ന മത്സരാർത്ഥികളാണ് ആദിലയും നൂറയും. ഇതുവരെയുള്ള ടാസ്കുകളും പ്രശ്നങ്ങളുമെല്ലാം മറികടന്ന് ഈ കോംബോ മുന്നോട്ട് പോയി. എല്ലാ കാര്യങ്ങളും ചർച്ച ചെയ്താണ് ഇവർ ഗെയിമിൽ മുന്നോട്ട് പോകുന്നത്. ചില കാര്യങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങളും ഇവർക്കുണ്ട്.
കഴിഞ്ഞ ദിവസം ജിസേലിന് അനുകൂലിച്ചാണ് നൂറ തീരുമാനമെടുത്തത്. ഇതിൽ ആദിലയ്ക്ക് എതിർപ്പുണ്ടായിരുന്നു. ഇതേക്കുറിച്ച് ഇരുവരും സംസാരിക്കുകയും ചെയ്തു.നൂറ ജിസേലിനെ അനുകൂലിച്ചത് ആദിലയ്ക്ക് ഇഷ്ടപ്പെട്ടില്ല. എന്താണ് നിന്റെ ഉദ്ദേശ്യം, സേഫ് ഗെയിം കളിക്കുന്നു എന്ന് ആദില നൂറയോട് പറയുന്നുണ്ട്. എനിക്ക് ചില ഫേവറെെറ്റുകൾ ഉണ്ട്. അവരോട് എനിക്ക് ഫെെറ്റ് ചെയ്യേണ്ട എന്ന് നൂറ മറുപടി നൽകി. അപ്പോൾ ഞാൻ നിന്റെ ഫേവറെെറ്റ് അല്ലേ എന്ന് ആദില ചോദിച്ചു. നീ എന്റേതല്ലേ എന്നാണ് നൂറ ഈ ചോദ്യത്തിന് നൽകിയ മറുപടി. ജിസേൽ എന്റെ ഫ്രണ്ടാണ്. എനിക്കങ്ങനെ ചെയ്യാൻ പറ്റില്ലെന്ന് നൂറ പറഞ്ഞപ്പോൾ ഫ്രണ്ടുമായോ അതിനിടയ്ക്ക് എന്ന് ആദില ചോദിക്കുന്നുണ്ട്. അതെ ഞങ്ങൾ ഫ്രണ്ട്സാണെന്ന് നൂറ പറഞ്ഞു. എനിക്കതിലൊന്നും കുഴപ്പമില്ലെന്നും ആദില പറയുന്നുണ്ട്.
നൂറയുടെ കാര്യത്തിൽ ആദില പൊസസീവ്നെസ് കാണിക്കുന്നെന്ന് പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്. ആദില ടോക്സിക്കാവുന്നു, ഇവർ ബിഗ് ബോസിൽ നിന്നും ഇറങ്ങുമ്പോഴേക്കും പിരിയുമായിരിക്കും എന്നെല്ലാം കമന്റുകളുണ്ട്. അതേസമയം ഇരുവരെയും അനുകൂലിച്ചും കമന്റുകളുണ്ട്. അവർ പിരിയില്ലെന്നും ഹേറ്റേഴ്സിന്റെ നടക്കാത്ത സ്വപ്നമാണതെന്നും അനുകൂലിക്കുന്നവർ പറയുന്നു.
പക്വമായാണ് ബിഗ് ബോസിൽ ഇതുവരെ ആദിലയും നൂറയും മുന്നോട്ട് പോയത്. സഹമത്സരാർത്ഥികളിൽ പലർക്കും ഇവരോട് സൗഹൃദമുണ്ട്. സേഫ് ഗെയിം ആകുന്നു എന്ന വിമർശനം ഇടയ്ക്ക് പ്രേക്ഷകരിൽ നിന്ന് വരാറുണ്ട്. ലെസ്ബിയൻ പങ്കാളികളായ ആദിലയും നൂറയും വലിയ പ്രതിസന്ധികൾ അഭിമുഖീകരിച്ചാണ് ഇന്ന് ബിഗ് ബോസ് വരെ എത്തി നിൽക്കുന്നത്. കുടുംബത്തിന്റെ ശക്തമായ എതിർപ്പ് മറികടന്നാണ് ഇവർ ഒരുമിച്ചത്. നൂറയെ വീട്ടുകാർ വീട്ടുതടങ്കലിലാക്കിയപ്പോൾ ആദില നിയമപരമായി നീങ്ങി. വീട്ടുകാരിൽ നിന്നും ശാരീരികവും മാനസികവുമായ ഉപദ്രവം ഉണ്ടായിട്ടുണ്ടെന്നാണ് ഇരുവരും പറയുന്നത്. പ്ലസ് ടു പഠനകാലത്താണ് ആദിലയും നൂറയും പ്രണയത്തിലാകുന്നത്. ഇന്ന് വീട്ടുകാരിൽ നിന്നും അകന്ന് കഴിയുകയാണ് ഇരുവരും.

0 Comments