ചരിത്രപരമായ യുക്രെയ്ൻ ചർച്ചകൾക്കായി ട്രംപും പുടിനും അലാസ്കയിൽ കണ്ടുമുട്ടി, നയതന്ത്ര ശ്രമങ്ങൾക്കിടയിലുള്ള ഈ കണ്ടുമുട്ടലിൽ ചുവന്ന പരവതാനി, ലിമോ റൈഡ്, ബി-2 ബോംബർ ഫ്ലൈഓവർ എന്നിവ പോലുള്ള നിരവധി കാര്യങ്ങൾ വാർത്തകളായി.
അതേപോലെ എഫ്-22 യുദ്ധവിമാനങ്ങളും ഒരു ബി-2 സ്റ്റെൽത്ത് ബോംബറും ഒരു ഫ്ലൈഓവർ നടത്തിയപ്പോഴുണ്ടായ കഠോര ശബ്ദം മുഴങ്ങിയപ്പോൾ തലയുയർത്തി നോക്കുന്ന റഷ്യൻ പ്രസിഡന്റിനെ കണ്ടെന്നും അമ്പരന്ന് നോക്കിയെന്നുമാണ് റിപ്പോർട്ടുകൾ പ്രചരിച്ചത്.
അമേരിക്കയുടെ സൈനിക ശക്തി വിളിച്ചോതിയാണ് ഒരു ബി-2 സ്പിരിറ്റ് സ്റ്റെൽത്ത് ബോംബർ യുഎസ് യുദ്ധവിമാനങ്ങളോടൊപ്പം ആകാശത്ത് ഗർജ്ജിച്ച് പറന്നു നടന്നത്. ഈ സമയമാണ് ബി-2 ബോംബറും മറ്റ് യുദ്ധവിമാനങ്ങളും അവർക്ക് മുകളിലൂടെ പറക്കുന്നത്. ചുവപ്പ് പരവതാനിയിലൂടെ ട്രംപും പുട്ടിനും നടന്നുപോകുന്നതിന്റെയും ഇരുവരും തലയുയർത്തി നോക്കുന്നതിന്റെയും 22 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വിഡിയോ വൈറലായിരിക്കുകയാണ്.

0 Comments