സിടി സ്കാനിങ്ങിനിടെ അലർജി; 22 വയസ്സുകാരി മരിച്ചു


 റിയോ ഡു സുൽ ∙ വൈദ്യപരിശോധനയ്ക്കിടെ അലർജി കാരണം നിയമവിദ്യാർഥിനി മരിച്ചു. ബ്രസീലിലെ റിയോ ഡു സുല്ലിലെ ഹൈ വാൽ റീജനൽ ആശുപത്രിയിൽ സിടി സ്കാനിനിടെ ലെറ്റീഷ്യ പോളിന് (22) അസ്വസ്ഥത അനുഭവപ്പെട്ടത്. സ്കാനിന് മുൻപ് ശരീരത്തിൽ കുത്തിവച്ച ദ്രാവകം കാരണം യുവതിക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു.


വിമാനത്തിന് വില്ലനായി ‘ഭാരക്കൂടുതൽ’; 20 യാത്രക്കാരെ പുറത്താക്കി ബ്രിട്ടിഷ് എയർവേയ്സ്, മാപ്പ്

EUROPE NEWS



ലണ്ടനിലെ ഇന്ത്യൻ റസ്റ്ററന്റിൽ തീയിട്ട് അക്രമികൾ; രണ്ട് പേരുടെ നില അതീവ ഗുരുതരം

EUROPE NEWS



അതിവേഗം ചികിത്സ നൽകാൻ ശ്രമിച്ചെങ്കിലും 24 മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു. വൃക്കയിൽ കല്ലുണ്ടായിരുന്നതിനാലാണ് യുവതി ചികിത്സ തേടിയെത്തിയത്. അത്യപൂർവമായി മാത്രമാണ് സിടി സ്കാനിന് മുൻപ് ശരീരത്തിൽ കുത്തിവയ്ക്കുന്ന ദ്രാവകം അലർജിക്ക് കാരണമാകുന്നത്. ചിലരിൽ തലകറക്കം, ചൊറിച്ചിൽ എന്നിവ ഈ ദ്രാവകത്തിന്റെ അലർജിയായി കാണപ്പെടാറുണ്ട്.

Post a Comment

0 Comments