ഇ-വിത്താരയുടെ നിർമാണത്തിന് തുടക്കമിടാൻ മോദി, ​ഗുജറാത്തിൽനിന്ന് 100 രാജ്യങ്ങളിലേക്ക് EV കടൽകടക്കും


 മാരുതി സുസുക്കിയിൽനിന്ന് ഏറെ നാളായി കാത്തിരിക്കുന്ന ഇലക്ട്രിക് എസ്‌യുവിയായ ഇ-വിത്താരയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഈ വർഷം ആദ്യം നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025-ൽ ആയിരുന്നു വാഹനം ആദ്യമായി പ്രത്യക്ഷപ്പെട്ടത്.


To advertise here, Contact Us

ലോകമെമ്പാടുമുള്ള വിപണികൾക്കായി ഇത് ഇന്ത്യയിൽ നിർമിക്കാനുള്ള പദ്ധതിയും കമ്പനി പ്രഖ്യാപിച്ചു. ബ്രാൻഡിന്റെ പുതിയ ഇലക്ട്രിക് കാർ നിർമാണ യൂണിറ്റും ലിഥിയം-അയൺ ബാറ്ററി നിർമാണ പ്ലാന്റും ആ​ഗസ്റ്റ് 26-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതോടെ ഈ പദ്ധതി യാഥാർഥ്യമാവുകയാണ്. കമ്പനിയുടെ ​ഗുജറാത്തിലുള്ള ഹൻസൽപുർ പ്ലാന്റാണ് ചരിത്രനിമിഷത്തിന്റെ ഭാ​ഗമാകുന്നത്.


മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ ഇ-വിത്താരയുടെ നിർമാണം ഇന്ത്യയിൽ ആരംഭിക്കുകയും ലോകമെമ്പാടുമുള്ള 100 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യും. കൂടാതെ, ഈ ഇലക്ട്രിക് എസ്‌യുവിക്കും മറ്റ് ഹൈബ്രിഡ് വാഹനങ്ങൾക്കുമുള്ള ബാറ്ററി പാക്കുകളും ഇനി ഗുജറാത്തിൽ നിർമിക്കും. ഇ-വിത്താര സെപ്റ്റംബർ മൂന്നിന് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്.


ബാറ്ററിയും റേഞ്ചും


മാരുതി സുസുക്കി ഇലക്ട്രിക് വാഹനങ്ങൾക്കായി വികസിപ്പിച്ചിട്ടുള്ള ഹാർടെക്ട്-ഇ പ്ലാറ്റ്‌ഫോമിലാണ് ഇ-വിത്താര ഒരുങ്ങിയിരിക്കുന്നത്. 49 കിലോവാട്ട്, 61 കിലോവാട്ട് എന്നീ രണ്ട് ബാറ്ററിപാക്ക് ഓപ്ഷനുകളിൽ ഇ-വിത്താര വിപണിയിൽ എത്തും. ഒറ്റത്തവണ ചാർജിൽ 500 കിലോമീറ്ററിൽ അധികം റേഞ്ച് ഉറപ്പാക്കുന്നുണ്ട്. എൽഎഫ്പി.(ലിഥിയം അയേൺ ഫോസ്‌ഫേറ്റ്) ബ്ലേഡ് ബാറ്ററിയാണ് ഇതിൽ ഉപയോഗിക്കുന്നത്.

Post a Comment

0 Comments