ബാറ്റ് മോഷ്ടിക്കാനായി 10 വയസുകാരിയെ കൊലപ്പെടുത്തി 14-കാരൻ; ശരീരത്തിൽ കുത്തിയത് 21 തവണ


 ഹൈദരാബാദ്: 10 വയസുകാരിയെ കുത്തിക്കൊലപ്പെടുത്തി അയല്‍ക്കാരനായ 14-കാരന്‍. സഹസ്ര (10) എന്ന ആറാം ക്ലാസുകാരിയാണ് കൊല്ലപ്പെട്ടത്. 21 തവണയാണ് പെണ്‍കുട്ടിക്ക് കുത്തേറ്റത്. കുട്ടിയുടെ വീട്ടില്‍നിന്ന് ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കൊലപാതകമെന്നാണ് ഹൈദരാബാദ് പോലീസ് പറയുന്നത്.

To advertise here, Contact Us

ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. കൊല്ലപ്പെട്ട സഹസ്രയുടെ അച്ഛന്‍ മെക്കാനിക്കും അമ്മ ലാബ് ടെക്‌നീഷ്യനുമാണ്. ഇരുവരും ജോലിക്കും ആറു വയസുള്ള സഹോദരന്‍ സ്‌കൂളിലും പോയശേഷമായിരുന്നു സംഭവം നടന്നത്. പെണ്‍കുട്ടിയുടെ അച്ഛന്‍ ഉച്ചയ്ക്കുശേഷം വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് പെണ്‍കുട്ടി മരിച്ചുകിടക്കുന്നതായി കണ്ടത്.

അന്വേഷണത്തിനായി വിവിധ സംഘങ്ങള്‍ രൂപീകരിച്ച ഹൈദരാബാദ് പോലീസ് വെള്ളിയാഴ്ചയാണ് സംശയത്തിന്റെ പേരില്‍ അയല്‍ക്കാരനായ 14-കാരനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് നടന്ന ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കുന്നതിനുവേണ്ടിയാണ് കൊല നടത്തിയതെന്നാണ് 14-കാരന്റെ മൊഴി. എന്നാല്‍, ബാറ്റ് മോഷ്ടിക്കാന്‍ എത്തിയ ആണ്‍കുട്ടി എന്തിന് കത്തിയുമായി വീട്ടില്‍ കയറി എന്ന കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Post a Comment

0 Comments